തൃശൂര്‍: ഷൊര്‍ണൂർ-എറണാകുളം പാസഞ്ചര്‍ ട്രെയിനിെൻറ എന്ജിന് തകരാറിലായതിനെത്തുടര്‍ന്ന് എറണാകുളം ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം അവതാളത്തിലായി. എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകൾ മണിക്കൂറിലധികം വൈകിയാണ് ഒാടിയത്. വെള്ളിയാഴ്ച പുലർച്ചെ 5.20ഒാടെ പൂങ്കുന്നം സ്റ്റേഷനിലെത്തിയതോടെയാണ് പാസഞ്ചര്‍ ട്രെയിനിെൻറ എന്ജിന് തകരാറിലായത്. പത്ത് മിനിറ്റ് അവിടെ കിടന്ന ട്രെയിൻ പിന്നീട് 5.30തോടെ തൃശൂര്‍ റെയില്‍വേ സ്റ്റേഷന് വരെ എത്തിച്ചെങ്കിലും മുന്നോട്ട് പോകാനായില്ല. തൃശൂർ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ രണ്ടുമണിക്കൂറിലേറെ ട്രെയിൻ കിടന്നു. എറണാകുളം ഭാഗത്ത് പോകേണ്ട ട്രെയിനുകള്‍ രണ്ടും മൂന്നും പ്ലാറ്റ്ഫോമുകളിലൂടെ തിരിച്ചുവിടേണ്ടി വന്നതിനാല്‍ യാത്രക്കാര്‍ക്കും ബുദ്ധിമുട്ടായി. അതിനിടെ പാസഞ്ചര്‍ ട്രെയിനിെൻറ എൻജിൻ പണിമുടക്കിയ വിവരം അനൗണ്‍സ് ചെയ്യാതിരുന്നതും യാത്രക്കാരെ ആശയക്കുഴപ്പത്തിലാക്കി. ട്രെയിന്‍ ഇപ്പോള്‍ പോകുമെന്ന ചിന്തയില്‍ യാത്രക്കാര്‍ ഇരുന്നെങ്കിലും രണ്ടുമണിക്കൂറിനുശേഷമാണ് പോയത്. തൃശൂരില്‍ തന്നെ കിടന്ന ഗുഡ്സ് ട്രെയിനിെൻറ എന്ജിന് ഘടിപ്പിച്ചാണ് പാസഞ്ചര്‍ ട്രെയിന്‍ യാത്ര തുടര്‍ന്നത്.
പാസഞ്ചര്‍ ട്രെയിനിെൻറ എന്ജിന് തകരാറിലായതിനെ തുടര്‍ന്ന് പുനലൂര്‍ എക്സ്പ്രസ്, ചെന്നൈ-ആലപ്പുഴ, കേരള എക്സ്പ്രസ്, ഐലൻഡ് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളൊക്കെ വൈകിയാണ് കടത്തിവിടാനായത്. രാവിലെ 7.15ന് എറണാകുളത്തെത്തേണ്ട ഷൊര്‍ണൂർ - എറണാകുളം പാസഞ്ചര്‍ ട്രെയിന്‍ എന്ജിന് മാറ്റിയ ശേഷം മൂന്നു മണിക്കൂര്‍ വൈകി പത്തരയോടെ എറണാകുളത്തെത്തി. ഇതുമൂലം ഗുരുവായൂർ-- എറണാകുളം പാസഞ്ചര്‍ ട്രെയിനും ഒരു മണിക്കൂര്‍ വൈകിയാണ് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.