Posted On
date_range Updated On
date_range പാലക്കാട് നിന്നുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു
കോഴിക്കോട്: പാലക്കാട് നിന്ന് കോയമ്പത്തൂർ, ഷൊർണൂർ ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു.
- എറണാകുളം-കാരക്കൽ എക്സ്പ്രസ് ഞായർ വെളുപ്പിന് 1.40ന് പാലക്കാട് നിന്ന് സർവീസ് ആരംഭിക്കും.
- മംഗളൂരു-ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (നമ്പർ 12686) പാലക്കാട് നിന്ന് ഇന്ന് (ശനിയാഴ്ച) രാത്രി 10.15ന് സർവീസ് നടത്തും.
- തിരുവനന്തപുരം-ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് രാത്രി 12.45 പാലക്കാട് നിന്ന് സർവീസ് ആരംഭിക്കും.
- ഷൊർണൂർ-കോയമ്പത്തൂർ മെമു (66604) ഉച്ചകഴിഞ്ഞ് മൂന്നിന് ഷൊർണൂരിൽ നിന്ന് യാത്ര പുറപ്പെടും.
ഇതര സംസ്ഥാന തൊഴിലാളികൾക്ക് സ്പെഷ്യൽ ട്രെയിൻ
ഇതര സംസ്ഥാന തൊഴിലാളികൾക്ക് നാട്ടിലെത്താൻ ഇന്ന് (18/8/18) വൈകീട്ട് അഞ്ചിന് തിരുവനനന്തപുരം സെൻട്രൽ നിന്നും ഹൗറക്ക് സ്പെഷ്യൽ എക്സ്പ്രസ്സ് ട്രെയിൻ സർവീസ് നടത്തും. നാഗർകോവിൽ ടൗൺ, ചെന്നൈ എഗ്മോർ, ഗുണ്ടൂർ ജംങ്ഷൻ, തിരുച്ചിറപ്പള്ളി എന്നീ സ്റ്റേഷനുകൾ വഴിയാണ് ട്രെയിൻ സർവീസ് നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.