ഇന്നുമുതല്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

തൃശൂര്‍: പാതയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗതത്തില്‍ വെള്ളിയാഴ്ച മുതല്‍ നിയന്ത്രണം. ചാലക്കുടി - അങ്കമാലി സ്റ്റേഷനുകള്‍ക്കിടയിലെ പാതയില്‍ നടക്കുന്ന അറ്റകുറ്റപ്പണി ഈമാസം 27 വരെ തുടരും. എന്നാല്‍, തിങ്കളാഴ്ചകളില്‍ നിയന്ത്രണമുണ്ടാകില്ല. 2.55ന് നിലമ്പൂരില്‍നിന്ന് പുറപ്പെടുന്ന നിലമ്പൂര്‍ റോഡ് - എറണാകുളം പാസഞ്ചര്‍ (56363) ഇരിങ്ങാലക്കുടയില്‍ സര്‍വിസ് അവസാനിപ്പിക്കും.

കണ്ണൂരില്‍നിന്ന് 2.35ന് പുറപ്പെടുന്ന കണ്ണൂര്‍- എറണാകുളം എക്സ്പ്രസ് (16306) ചാലക്കുടിയില്‍ 1.45 മണിക്കൂര്‍ പിടിച്ചിടും. രാത്രി 8.35ന് എറണാകുളത്തുനിന്ന് പുറപ്പെടേണ്ട എറണാകുളം - കോട്ടയം പാസഞ്ചര്‍ (56389) 10.25നേ പുറപ്പെടൂ. ബുധനാഴ്ചകളില്‍ എത്തുന്ന ബിലാസ്പൂര്‍ - തിരുനെല്‍വേലി എക്സ്പ്രസും (22619) ചൊവ്വാഴ്ചകളില്‍ എത്തുന്ന ബിലാസ്പൂര്‍ - എറണാകുളം എക്സ്പ്രസും (22815) ഇരിങ്ങാലക്കുട അല്ളെങ്കില്‍ ചാലക്കുടി സ്റ്റേഷനുകളിലായി ഒരു മണിക്കൂര്‍ പിടിച്ചിടും.

Tags:    
News Summary - train time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.