ഇവർ സി.പി.എം സ്ഥാനാർഥികൾ; പട്ടിക പ്രഖ്യാപിച്ചു, പാലക്കാട് സ്വതന്ത്രൻ

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പ​ന​ത്തി​ന്​ പി​ന്നാ​ലെ പാ​ർ​ട്ടി സ്വ​ത​ന്ത്ര​ര​ട​ക്കം 81 സ്ഥാ​നാ​ർ​ഥി​ക​​​ളെ പ്ര​ഖ്യാ​പി​ച്ച്​ സി.​പി.​എം. ഇ​ട​തു​മു​ന്ന​ണി​യി​ൽ 86 സീ​റ്റി​ലാ​ണ്​ സി.​പി.​എം ജ​ന​വി​ധി തേ​ടു​ന്ന​ത്. പ്ര​ഖ്യാ​പി​ച്ച​ 81 പേ​രു​ടെ പ​ട്ടി​ക​യി​ൽ 56 ഉം ​സി​റ്റി​ങ്​ എം.​എ​ൽ.​എ​മാ​രാ​ണ്. പൊ​ളി​റ്റ്​ ബ്യൂ​റോ​യി​ൽ​നി​ന്ന്​ പി​ണ​റാ​യി വി​ജ​യ​ൻ മാ​ത്ര​മാ​ണ്​ മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. കെ.​കെ. ശൈ​ല​ജ പേ​രാ​വൂ​രി​ൽ​നി​ന്നും അ​ഡ്വ. എ.​എം. ആ​രി​ഫ്‌ ആ​ലു​വ​യി​ൽ​നി​ന്നും ജ​ന​വി​ധി തേ​ടും. 12 ​ മ​ന്ത്രി​മാ​രും മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റി​നും മു​ൻ മ​ന്ത്രി എം.​എം. മ​ണി​ക്കും സീ​റ്റി​ല്ല. ഷം​സീ​റി​ന്​ പ​ക​രം ത​ല​ശ്ശേ​രി​യി​ൽ ക​രാ​യി രാ​ജ​നാ​ണ്​ മ​ത്സ​രി​ക്കു​ക. ത​ളി​പ്പ​റ​മ്പി​ൽ പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍റെ ഭാ​ര്യ പി.​കെ ശ്യാ​മ​ള മ​ത്സ​രി​ക്കും.

പാ​ല​ക്കാ​ട്ട് സ്വ​ത​ന്ത്ര​നാ​യി​രി​ക്കും മ​ത്സ​രി​ക്കു​ക. ഇ​ത​ട​ക്കം പാ​ർ​ട്ടി സ്വ​ത​ന്ത്ര​ർ മ​ത്സ​രി​ക്കു​ന്ന കൊ​ടു​വ​ള്ളി, കോ​ട്ട​യ്ക്ക​ൽ, കൊ​ണ്ടോ​ട്ടി, തി​രൂ​ർ സീ​റ്റു​ക​ളാ​ണ്​ ഇ​നി അ​വ​ശേ​ഷി​ക്കു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ൽ ര​ണ്ട്​ ദി​വ​സ​ത്തി​ന​കം സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​മെ​ന്ന്​ സി.​പി.​എം സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്​​ത​മാ​ക്കി.

കേ​ര​ള കോ​ൺ‍ഗ്ര​സു​മാ​യി ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കോ​വ​ളം സീ​റ്റ്​ സി.​പി.​എം ഏ​​റ്റെ​ടു​ക്കി​ല്ല. തി​രു​വ​ന​ന്ത​പു​രം സീ​റ്റി​ന്‍റെ കാ​ര്യ​ത്തി​ൽ ആ​ന്റ​ണി രാ​ജു​വി​ന്റെ കേ​സി​ലെ വി​ധി വ​ന്ന​ശേ​ഷം തീ​രു​മാ​ന​മെ​ടു​ക്കും. ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റു​ക​ളി​ൽ​നി​ന്ന്​ ല​ഭി​ച്ച പ​ട്ടി​ക സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റും സം​സ്ഥാ​ന ക​മ്മി​റ്റി​യും പ​രി​ശോ​ധി​ച്ച് വീ​ണ്ടും ജി​ല്ല​യി​ലേ​ക്കും മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കും പ​രി​ശോ​ധ​ന​ക്ക​യ​ച്ചി​രു​ന്നു. മ​ട​ങ്ങി​യെ​ത്തി​യ നി​ർ​ദേ​ശ​ങ്ങ​ൾ വീ​ണ്ടും സം​സ്ഥാ​ന നേ​തൃ​യോ​ഗ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച​ശേ​ഷം​ കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്റെ അം​ഗീ​കാ​ര​ത്തോ​ടെ​യാ​ണ്​ പ​ട്ടി​ക അ​ന്തി​മ​മാ​ക്കി​യ​തെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​​ച്ചേ​ർ​ത്തു. കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മാ​യ പു​തു​ച്ചേ​രി​യി​​ൽ ഉ​ൾ​പ്പെ​ടു​ന്ന മാ​ഹി​യി​ലെ സ്ഥാ​നാ​ർ​ഥി​യെ​യും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ഇവർ സ്ഥാനാർഥികൾ:

തിരുവനന്തപുരം

വി. ശിവൻകുട്ടി (നേമം),

വി. ജോയ് (വർക്കല),

ഒ.എസ്. അംബിക (ആറ്റിങ്ങൽ),

ഡി.കെ. മുരളി (വാമനപുരം),

കടകംപള്ളി സുരേന്ദ്രൻ (കഴക്കൂട്ടം),

വി.കെ. പ്രശാന്ത് (വട്ടിയൂർക്കാവ്),

ജി. സ്റ്റീഫൻ (അരുവിക്കര),

സി.കെ. ഹരീന്ദ്രൻ (പാറശ്ശാല),

ഐ.ബി. സതീഷ് (കാട്ടാക്കട),

കെ. ആൻസലൻ (നെയ്യാറ്റിൻകര).

കൊല്ലം

കെ.എൻ. ബാലഗോപാൽ (കൊട്ടാരക്കര),

എസ്. ജയമോഹൻ (കൊല്ലം),

എം. നൗഷാദ് (ഇരവിപുരം),

ഡോ. സുജിത് വിജയൻപിള്ള (ചവറ),

എസ്.എൽ. സജികുമാർ (കുണ്ടറ)

പത്തനംതിട്ട

വീണാ ജോർജ് (ആറന്മുള),

കെ.യു. ജെനീഷ് കുമാർ(കോന്നി)

ഇടുക്കി

എ. രാജ (ദേവികുളം),

കെ.കെ. ജയചന്ദ്രൻ (ഉടുമ്പൻചോല).

കോട്ടയം

കെ. അനിൽ കുമാർ (കോട്ടയം),

വി.എൻ. വാസവൻ (ഏറ്റുമാനൂർ)

പുതുപ്പള്ളി: കെ.എം. രാധാകൃഷ്ണൻ

ആലപ്പുഴ

ദലീമ (അരൂർ),

പി.പി. ചിത്തരഞ്ജൻ (ആലപ്പുഴ),

എച്ച്. സലാം (അമ്പലപ്പുഴ),

എം.എസ്. അരുൺകുമാർ (മാവേലിക്കര),

സജി ചെറിയാൻ (ചെങ്ങന്നൂർ),

യു. പ്രതിഭ (കായംകുളം).

എറണാകുളം

അഡ്വ. സാജുപോൾ (അങ്കമാലി)

എം.എം. ആരിഫ് (ആലുവ)

പി. രാജീവ് (കളമശ്ശേരി),

കെ.ജെ. മാക്സി (കൊച്ചി),

കെ.എൻ. ഉണ്ണികൃഷ്ണൻ (തൃപ്പൂണിത്തുറ),

എം.ബി. ഷൈനി (വൈപ്പിൻ),

ആന്റണി ജോൺ (കോതമംഗലം),

പി.വി. ശ്രീനിജൻ (കുന്നത്തുനാട്).

പുഷ്പദാസ് (തൃക്കാക്കര)

തൃശ്ശൂർ

എ.സി. മൊയ്തീൻ (കുന്നംകുളം),

ആർ. ബിന്ദു (ഇരിങ്ങാലക്കുട),

കെ.കെ. രാമചന്ദ്രൻ (പുതുക്കാട്),

സേവ്യർ ചിറ്റിലപ്പള്ളി (വടക്കാഞ്ചേരി),

യു.ആർ. പ്രദീപ് (ചേലക്കര)

എൻ.കെ. അക്ബർ (ഗുരുവായൂർ),

സി. രവീന്ദ്രനാഥ് (മണലൂർ).

പാലക്കാട്

എം.ബി. രാജേഷ് (തൃത്താല),

പി. മമ്മിക്കുട്ടി (ഷൊർണൂർ),

കെ. പ്രേംകുമാർ (ഒറ്റപ്പാലം),

കെ. ശാന്തകുമാരി (കോങ്ങാട്),

എ. പ്രഭാകരൻ (മലമ്പുഴ),

പി.പി. സുമോദ് (തരൂർ),

കെ. പ്രേമൻ (നെന്മാറ),

ടി.എം. ശശി (ആലത്തൂർ).

കോഴിക്കോട്

ടി.പി. രാമകൃഷ്ണൻ (പേരാമ്പ്ര)

പി.എ. മുഹമ്മദ് റിയാസ് (ബേപ്പൂർ),

കെ. ദാസൻ (കൊയിലാണ്ടി),

തോട്ടത്തിൽ രവീന്ദ്രൻ (കോഴിക്കോട് നോർത്ത്),

കെ.പി. കുഞ്ഞമ്മദ് കുട്ടി (കുറ്റ്യാടി),

ലിന്റോ ജോസഫ് (തിരുവമ്പാടി),

കെ.എം. സച്ചിൻ ദേവ് (ബാലുശ്ശേരി)

പി.ടി.എ റഹീം (കുന്ദമംഗലം)

മലപ്പുറം

വി. അബ്ദുറഹിമാൻ (താനൂർ),

കെ.ടി. ജലീൽ (തവനൂർ),

എം.കെ. സക്കീർ (പൊന്നാനി),

യു. ഷറഫലി (നിലമ്പൂർ),

കെ. സബാഹ് (വേങ്ങര).

കെ.കെ. ദാമോരൻ മാസ്റ്റർ (വണ്ടൂർ)

അലവി (മങ്കട)

​വി.പി.മുഹമദ് ഹനീഹ (പെരിന്തൽമണ്ണ)

വയനാട്

ഒ.ആർ. കേളു (മാനന്തവാടി),

എം.എസ്. വിശ്വനാഥൻ (സുൽത്താൻ ബത്തേരി)

കണ്ണൂർ

പിണറായി വിജയൻ (ധർമടം),

കെ.കെ. ശൈലജ (പേരാവൂർ),

വി.കെ. സനോജ് (മട്ടന്നൂർ),

ടി.ഐ. മധുസൂദനൻ (പയ്യന്നൂർ),

എം. വിജിൻ (കല്യാശ്ശേരി),

കെ.വി. സുമേഷ് (അഴീക്കോട്),

പി.കെ. ശ്യാമള (തളിപ്പറമ്പ്),

കാരായി രാജൻ (തലശ്ശേരി).

കാസർകോട്

മഞ്ചേശ്വരം: കെ.ആർ. ജയാനന്ദൻ

സി.എച്ച്. കുഞ്ഞമ്പു (ഉദുമ),

വി.പി.പി. മുസ്തഫ (തൃക്കരിപ്പൂർ)

Tags:    
News Summary - kerala assembly election 2026 cpm candidates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.