കോട്ടയം: പാത ഇരട്ടിപ്പിക്കലും മാവേലിക്കര-ചെങ്ങന്നൂര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ രണ്ടിടത്ത് സബ്വേ നിര്‍മാണവും നടക്കുന്നതിനാല്‍ ജനുവരി 28ന് കോട്ടയം വഴിയുള്ള ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് റെയില്‍വേ അറിയിച്ചു.
ആലപ്പുഴവഴി വഴി തിരിച്ചുവിടുന്ന ട്രെയിനുകള്‍: ബംഗളൂരു-കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസ് (16526) കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി (12081), തിരുവനന്തപുരം-ഹൈദരാബാദ് ശബരി (17229), കന്യാകുമാരി-മുംബൈ ജയന്തി (16382), ഇരുദിശകളിലേക്കുമുള്ള കേരള എക്സ്പ്രസ് (12625/12626).
ഈ ട്രെയിനുകള്‍ക്ക് എറണാകുളം ജങ്ഷനിലും ചേര്‍ത്തല-ആലപ്പുഴ-ഹരിപ്പാട് സ്റ്റേഷനുകളില്‍ പ്രത്യേക സ്റ്റോപ് അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.