എൻജിൻ തകരാർ; പുണെ എക്​സ്​പ്രസ്​ വഴിയിൽ കുടുങ്ങി

കോഴിക്കോട്​: എൻജിൻ തകരാറിനെ തുടർന്ന്​ പുണെ-എറണാകുളം സൂപ്പർ ഫാസ്​റ്റ്​ എക്​സ്​പ്രസ്​ വഴിയിൽ കുടുങ്ങി. ഉച്ചക്ക്​ 2.10ന്​ കണ്ണൂർ വിട്ട ട്രെയിൻ, കണ്ണൂർ സൗത്ത്​ റെയിൽവേ സ്​റ്റേഷൻ കഴിഞ്ഞതോടെ എൻജിനിൽനിന്ന്​ അസാധാരണ ശബ്​ദവും പുകയുമുണ്ടായതോടെ തീ​പിടി​ച്ചെന്നു കരുതി ഭയന്ന യാത്രക്കാർ അപായ ചങ്ങല വലിച്ചു നിർത്തി.

പ്രാഥമിക പരിശാധനക്കുശേഷം വളരെ പതുക്കെ നീങ്ങിയെങ്കിലും തകരാർ കാരണം എടക്കാട് സ്​റ്റേഷൻ എത്തും മുമ്പ് നിർത്തി എൻജിൻ ഒാഫാക്കി. എൻജിനിൽനിന്ന്​ വൻതോതിൽ ഒായിൽ പുറത്തേക്ക്​ ഒഴുകിയിരുന്നു.

ഇതേതുടർന്ന്​ യാത്രക്കാരിൽ പലരും ഇറങ്ങി. ഉച്ചക്ക്​ 2.35ന്​ കണ്ണൂരിൽനിന്ന്​ പുറപ്പെട്ട എറണാകുളം ഇൻറർസിറ്റി എക്​സ്​പ്രസ്​ കണ്ണൂർ സൗത്തിൽ നിർത്തിയിട്ടു.​ കൊയിലാണ്ടിയിൽനിന്ന് മറ്റൊരു എൻജിൻ എത്തിയശേഷം വൈകീട്ട്​ 3.50നാണ്​ പുണെ എക്​സ്​പ്രസ്​ യാത്ര പുനരാരംഭിച്ചത്​. നേരത്തേതന്നെ വൈകി ഒാടിക്കൊണ്ടിരുന്ന ട്രെയിൻ 5.07നാണ്​ കോഴിക്കോട്ട്​ എത്തിയത്​.


Tags:    
News Summary - Train Engine break down- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.