ഷൊർണൂരിൽ ചെന്നൈ-മംഗലാപുരം സൂപ്പർ ഫാസ്റ്റ് പാളംതെറ്റി

ഷൊർണൂർ: റെയിൽവേ ജങ്​ഷനിലേക്ക് പ്രവേശിക്കുന്നതിനിടെ ചെന്നൈ-മംഗലാപുരം എക്സ്പ്രസ് പാളം തെറ്റി. ചൊവ്വാഴ്​ച രാവ ിലെ ആറോടെയാണ്​ സംഭവം. ഇതോടെ സംസ്ഥാനത്തോടുന്ന മിക്ക ട്രെയിനുകളും മണിക്കൂറുകളോളം വൈകി. ചില ട്രെയിനുകൾ പൂർണമായ ും മറ്റ് ചിലത് ഭാഗികമായും റദ്ദാക്കി. പാലക്കാട​ുഭാഗത്ത് നിന്നുള്ള ട്രാക്കിൽ വന്ന ട്രെയിൻ ഏഴാം നമ്പർ പ്ലാറ്റ്ഫ ോമിലേക്ക് തിരിയുന്ന ഭാഗത്ത് എൻജിൻ കടന്ന ഉടനെയാണ് പാളം തെറ്റിയത്. എൻജിന്​ തൊട്ട് പിന്നിലുള്ള എസ്.എൽ.ആർ കോച്ചും ഇതിന് പിറകിലുള്ള പാർസൽ കോച്ചുമാണ് പാളം തെറ്റിയത്. ബോഗികൾ തട്ടി വൈദ്യുതി പോസ്​റ്റും വീണു. ബാക്കി കോച്ചുകളെല്ലാ ം പാലക്കാട് ട്രാക്കിലായതോടെ മറ്റ് ട്രെയിനുകൾക്ക് സിഗ്​നൽ നൽകാനുള്ള സൗകര്യമില്ലാതായി.

ഇതോടെ ഷൊർണൂരിൽ വന്നുപോകേണ്ട ട്രെയിനുകൾക്കൊന്നും സ്​റ്റേഷനിലേക്ക് കയറാനാകാതായി. ഷൊർണൂർ വഴി പോകേണ്ട യശ്വന്ത്പൂർ-കണ്ണൂർ എക്സ ്പ്രസ്​ പഴയ ഭാരതപ്പുഴ സ്​റ്റേഷന് സമീപം നിർത്തിയിട്ടതോടെ പാലക്കാട് ഭാഗത്തുനിന്ന്​ തെക്കൻ ജില്ലകളിലേക്കുള്ള ഗതാഗതത്തെയും ബാധിച്ചു. ഈ ട്രെയിൻ പിന്നീട് ഷൊർണൂരിലേക്ക് വിടാതെ ചെറുതുരുത്തി വള്ളത്തോൾ നഗർ സ്​റ്റേഷനിലേക്ക് മ ാറ്റിയാണ് ഷൊർണൂർ ലിങ്ക് ലൈൻ വഴി ഗതാഗതം പുനഃസ്ഥാപിച്ചത്. വിവിധ സ്​റ്റേഷനുകളിൽ ട്രെയിനുകൾ പിടിച്ചിട്ടതോടെ ഗതാഗ തം തകരാറിലായി. പാളം തെറ്റിയ ട്രെയിനി​​​െൻറ ബാക്കി ബോഗികൾ പാലക്കാട്-നിലമ്പൂർ പാസഞ്ചർ ട്രെയിനി​​​െൻറ എൻജിൻ കൊണ ്ടുവന്ന് മാന്നനൂർ സ്​റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതിനുശേഷമാണ് ഷൊർണൂർ സ്​റ്റേഷനിലേക്ക് തൃശൂർ, കോഴിക്കോട് ഭാഗത് തുനിന്നുള്ള ട്രെയിനുകൾക്ക് വരാനായതും ഗതാഗതം ഏറക്കുറെ സാധാരണ നിലയിലായതും.


പാളം തെറ്റൽ​; മൂന്ന്​ ​െട്രയിനുകൾ വഴിതിരിച്ചുവിട്ടു
പാലക്കാട്​: ഷൊർണൂർ റെയിൽവേ സ്​റ്റേഷന് സമീപം ട്രെയിൻ പാളം തെറ്റിയതോടെ പല ട്രെയിനുകളും വഴിതിരിച്ചുവിട്ടു. തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്സ്പ്രസ്, ആലപ്പുഴയിൽ നിന്നുള്ള ധൻബാദ് എക്സ്പ്രസ്, രപ്തിസാഗർ എക്സ്പ്രസ് എന്നിവയാണ്​ ഷൊർണൂർ സ്​റ്റേഷനിലെത്താതെ ബദൽപാതവഴി​ കടത്തിവിട്ടത്​. ഷൊർണൂർ സ്​​റ്റേഷൻ വഴി പാലക്കാട്, തൃശൂർ ഭാഗത്തേക്കുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ഷൊർണൂർ-നിലമ്പൂർ റോഡ് പാസഞ്ചർ, പാലക്കാട്​ ജങ്​​ഷൻ-നിലമ്പൂർ റോഡ്​ പാസഞ്ചർ എന്നിവ ചൊവ്വാഴ്​ച റദ്ദാക്കി. ഷൊർണൂർ ജങ്​ഷനിൽനിന്ന്​ യാത്രയാരംഭിക്കേണ്ടിയിരുന്ന വേണാട്​ എക്​സ്​പ്രസ്​ തൃശൂരിൽ നിന്നാണ്​ ആരംഭിച്ചത്​. തൃശൂർ-കോഴിക്കോട്​ പാസഞ്ചർ ഭാഗികമായാണ്​ സർവിസ്​ നടത്തിയത്​. ട്രാക്കിലെ അറ്റകുറ്റപ്പണി കാരണം ഷൊർണൂർ-തൃശൂർ റൂട്ടിൽ ട്രെയിനുകൾ വൈകിയാണ് ഓടുന്നത്. പാളം തെറ്റലിനെക്കുറിച്ച് റെയിൽവേ അന്വേഷണം തുടങ്ങി.


ഷൊർണൂരിൽ ട്രെയിൻ പാളംതെറ്റൽ തുടർക്കഥ
ഷൊർണൂർ: റെയിൽവേ ജങ്​ഷനിൽ ട്രെയിൻ പാളംതെറ്റൽ തുടർക്കഥയാവുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ നാലാം തവണയാണ് ഇവിടെ ട്രെയിൻ പാളം തെറ്റുന്നത്. സ്​റ്റേഷനിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ ഓരോ പ്ലാറ്റ്ഫോമിലേക്ക് തിരിയുന്ന പോയിൻറുകളിലാണ് പാളം തെറ്റുന്നത്. പോയിൻറിൽ പാളം തെറ്റുന്നതോടെ മറ്റ് ട്രാക്കുകളിലേക്ക് പ്രവേശിക്കേണ്ട ട്രെയിനുകൾക്ക് സിഗ് നൽ നൽകാനുള്ള സംവിധാനം പ്രവർത്തിക്കില്ല. ജങ്​ഷൻ റെയിൽവേ സ്​റ്റേഷനായതിനാൽ പാളം തെറ്റിയാൽ അത് സംസ്ഥാനത്തിനകത്തും പുറത്തും സർവിസ് നടത്തുന്ന എല്ലാ വണ്ടികളെയും ബാധിക്കും.

ഏറ്റവും അവസാനമായി സ്​റ്റേഷനിലേക്ക് പ്രവേശിച്ച ചരക്ക് വണ്ടിയാണ് പാളം തെറ്റിയത്. ബോഗികൾ നീണ്ടു നിന്നതിനാൽ മണിക്കൂറുകളോളം ട്രെയിൻ ഗതാഗതം താറുമാറായി.പാളം തെറ്റിയാൽ അന്വേഷണം നടത്താറുണ്ടെങ്കിലും കാരണം പുറത്ത് വരാറില്ല. ചൊവ്വാഴ്ച്ച രാവിലെ പാളം തെറ്റിയത് എന്തുകൊണ്ടാണെന്നും പ്രാഥമിക പരിശോധനയിൽ മനസ്സിലാക്കാനായിട്ടില്ലെന്നാണ് അധികൃതർ വ്യക്തമാക്കിയത്.‘റീഡിങ്’, ‘മെഷർമ​​െൻറ്’ എന്നൊക്കെ റെയിൽവേ ഭാഷയിൽ പറയുന്ന പരിശോധനയിൽ മാത്രമേ കാരണം വ്യക്തമാകൂ എന്ന നിലപാടാണ് ഇപ്പോൾ പറയുന്നത്. ബോഗികളുടെ ചക്രങ്ങൾക്ക് പ്രശ്നമുണ്ടായിരുന്നോ പാർസൽ ബോഗിയായതിനാൽ അമിതഭാരം കയറ്റിയിരുന്നോ ട്രാക്കിലെ റെയിലുകൾക്കിടയിലെ അകലത്തിൽ വ്യത്യാസമുണ്ടായിരുന്നോ എന്നൊക്കെ പരിശോധിക്കണം.

പാലക്കാട് ഭാഗത്ത്നിന്ന് വരുന്ന ട്രെയിനുകളെ ഏറ്റവും അറ്റത്ത് കിടക്കുന്ന ഏഴാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് പ്രവേശിപ്പിക്കുന്നതും പ്രശ്നത്തിന് കാരണമാകുന്നു. സ്​റ്റേഷ‍​​െൻറ വടക്കേ അറ്റത്തുള്ള ട്രാക്കിൽനിന്നും തെക്കേ അറ്റത്തുള്ള ട്രാക്കിലേക്ക് പ്രവേശിക്കുമ്പോൾ നേരെ ട്രാക്കുകളെ ക്രോസ് ചെയ്യുന്ന തരത്തിലാണ് ഗതാഗതം നടക്കുന്നത്.രാവിലെ പാളം തെറ്റിയ ബോഗികൾ പത്ത് മണിക്കൂറോളം നേരത്തെ ശ്രമഫലമായാണ് ഇവിടെനിന്ന്​ മാറ്റാനായത്. റെയിൽവേ ഡിവിഷണൽ മാനേജർ, അഡീഷണൽ മാനേജർ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ സംഭവസ്ഥലത്തെത്തി നേരിട്ട് പ്രവൃത്തികൾക്ക് നേതൃത്വം നൽകി.



ട്രെയിൻ സർവിസ്​ മുടങ്ങിയതോടെ ബസുകളിൽ വൻ തിരക്കനുഭവപ്പെട്ടു
കോഴിക്കോട്​: ഷൊർണൂരിൽ ട്രെയിൻ പാളം തെറ്റിയത്​ മലബാറിലെ ട്രെയിൻ ഗതാഗതം അവതാളത്തിലാക്കി. ട്രെയിനുകൾ മണിക്കൂറുകളോളം ​ൈവകിയത്​ ആയിരക്കണക്കിന്​യാത്രക്കാരെ ദുരിതത്തിലാക്കി. ചൊവ്വാഴ്​ച വൈകീട്ട് 4.15ഓടെയാണ് ഗതാഗതം സാധാരണനിലയിലായത്. പി.എസ്​.സി പരീക്ഷ എഴുതാനെത്തിയവർക്ക്​ ട്രെയിനുകൾ ​ൈവകിയതുമൂലം അവസരം നഷ്​ടമായി. ട്രെയിൻ വൈകിയോടുന്നതറിയാതെ എത്തിയ​ ഇതരസംസ്ഥാന തൊഴിലാളികളും റെയിൽവേ സ്​റ്റേഷനിൽ നിറഞ്ഞിരുന്നു. ട്രെയിൻ സർവിസ്​ മുടങ്ങിയതോടെ ബസുകളിൽ വൻ തിരക്കനുഭവപ്പെട്ടു. ട്രെയിനുകൾ എപ്പോൾ എത്തുമെന്നതിനെക്കുറിച്ച് റെയിൽവേക്ക്​ കൃത്യമായി വിവരം നൽകാൻ സാധിക്കാത്തതും യാത്രക്കാരെ വലച്ചു. ഷൊർണൂരിൽ ട്രെയിനുകൾ നിയന്ത്രിച്ചതോടെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ട്രെയിനുകൾ പിടിച്ചിട്ടിരുന്നു. പാസഞ്ചറുകൾ മണിക്കൂറുകളോളം പിടിച്ചിട്ടത്​ ഹ്രസ്വദൂര യാത്രക്കാരെയും ദുരിതത്തിലാക്കി.

ഷൊർണൂരിൽ രാവിലെ ട്രെയിൻ പാളം തെറ്റിയതു മുതൽതന്നെ റെയിൽ ഗതാഗതത്തെ ബാധിച്ചിരുന്നു. രാവിലെ 7.30ന്​ കോഴിക്കോ​െട്ടത്തേണ്ട മംഗളൂരു മെയിൽ നാലര മണിക്കൂർ വൈകിയാണെത്തിയത്​. 7.52ന്​ എത്തേണ്ട ബാനസവാടി-കണ്ണൂർ എക്​സ്​പ്രസ് (പഴയ യശ്വന്ത്പുർ)​ ഒമ്പത്​ മണിക്കൂറി​ലേറെ വൈകി​. 9.17ന്​ എത്തുന്ന തൃശൂർ-കണ്ണൂർ പാസഞ്ചർ അഞ്ചര മണിക്കൂറോളം ​വൈകി. 8.47നെത്തേണ്ട എറണാകുളം സൂപ്പർ ഫാസ്​റ്റ്​ 2.30നാണ്​ കോഴിക്കോ​െട്ടത്തിയത്​. കോയമ്പത്തൂർ-മംഗളൂരു ഇൻറർസിറ്റി എക്​സ്​പ്രസ്​, കോയമ്പത്തൂർ-മംഗളൂരു പാസഞ്ചർ, എറണാകുളം കണ്ണൂർ എക്​സ്​പ്രസ്​ എന്നിവ രണ്ടുമണിക്കൂറിലധികം വൈകി. ഉച്ചക്ക്​ 1.45ന്​ കോഴിക്കോട്ടുനിന്ന്​ പുറപ്പെടുന്ന ജനശതാബ്​ദി എക്​സ്​പ്രസ്​ ​ൈവകീട്ട്​ നാലിനാണ്​ വിട്ടത്​. ​ തിരുവനന്തപുരത്ത്​ നിന്നുള്ള ജനശതാബ്​ദി രണ്ടു മണിക്കൂറോളം വൈകി​ കോഴിക്കോ​​െട്ടത്തി​. കണ്ണൂർ-ആലപ്പുഴ എക്​സ്​പ്രസ്​, കണ്ണൂർ-തൃശൂർ പാസഞ്ചർ, പരശുറാം എക്​സ്​പ്രസ്​ തുടങ്ങിയവ വളരെ വൈകിയാണ്​ ഒാടിയത്​.


ട്രെയിന​ുകൾ വൈകി; പി.എസ്​.സി പരീക്ഷ എഴുതാനാവാതെ ഉദ്യോഗാർഥികൾ
കോഴിക്കോട്​: ചൊവ്വാഴ്​ച രാവിലെ ഷൊർണൂരിൽ ട്രെയിൻ പാളംതെറ്റിയത്​ ഒരുകൂട്ടം ഉദ്യോഗാർഥികളുടെ ​​പ്രതീക്ഷകളും തെറ്റിച്ചു. ഹയർ സെക്കൻഡറി സ്​കൂളുകളിലെ ജേണലിസം അധ്യാപക തസ്​തികകളിലേക്ക്​ പി.എസ്​.സി ഒാൺലൈൻ പരീക്ഷ​ എഴുതേണ്ടവർക്കാണ്​​ ട്രെയിൻ സർവിസുകൾ വൈകിയത്​ തിരിച്ചടിയായത്​. പരീക്ഷകേന്ദ്രത്തിൽ എത്താൻ ​െവെകിയതിനാൽ പി.എസ്​.സി അധികൃതർ ഇവർക്ക്​ അവസരം നിഷേധിക്കുകയായിരുന്നു.

രാവിലെ 11നാണ്​ പരീക്ഷ തുടങ്ങേണ്ടതെങ്കിലും 10നുതന്നെ ഹാജരാകണമെന്നാണ്​ നിബന്ധന. ​തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റും​ പരിശോധിക്കാനും പരീക്ഷ സംബന്ധിച്ച വിവരങ്ങൾ നൽകാനുമാണിത്​. പി.എസ്​.സി അധികൃതർ ചട്ടപ്രകാരം കർശന നിലപാട്​ സ്വീകരിച്ചതോടെ ട്രെയിനുകൾ വൈകിയത്​ കാരണം 10 മണിക്ക്​ എത്താൻ സാധിക്കാത്തവർ പുറത്തായി.

കോഴിക്കോട്​ ജില്ല പി.എസ്​.സി ഒാഫിസിലെ ഒാൺലൈൻ പരീക്ഷകേന്ദ്രത്തിൽ 15ഒാളം പേർ അരമണിക്കൂർ വൈകിയാണെത്തിയത്​. കണ്ണൂർ, കാസർ​കോട്​ ഭാഗത്തുനിന്ന്​ പരശുറാം എക്​സ്​പ്രസിലും മറ്റും വന്നവർക്കാണ്​ ട്രെയിൻ സർവിസ്​ താറുമാറായത്​ വിനയായത്​. രണ്ടര മണിക്കൂറോളം ​െവെകിയാണ്​ പല ​​ട്രെയിനുകളും കോഴിക്കോ​െട്ടത്തിയത്​. ട്രെയിൻ വൈകിയതിനാൽ പിന്നീട്​ ബസിൽ വന്നവർക്കും കൃത്യസമയത്ത്​ എത്താനായില്ലെന്ന്​ ഉദ്യോഗാർഥികൾ പറഞ്ഞു. അതേസമയം, ഉദ്യോഗാർഥികൾ നേരത്തേ വരണമായിരുന്നുവെന്നും ട്രെയിനില്ലെങ്കിൽ ബസിൽ എത്തണമെന്നുമായിരുന്നു പി.എസ്​.സി ചെയർമാൻ എം.കെ. സക്കീറി​​​െൻറ പ്രതികരണം.

ക​ഴിഞ്ഞ വർഷം ജൂണിലാണ്​ ഇൗ പരീക്ഷക്ക്​ അപേക്ഷ ക്ഷണിച്ചത്​. ഇനിയൊരു വിജ്​ഞാപനത്തിന്​ വർഷങ്ങൾ കാത്തിരിക്കണമെന്നിരിക്കെ, മനഃപൂർവമല്ലാത്ത പിഴവുമൂലം പലർക്കും മികച്ച ജോലിക്കുള്ള അവസരമാണ്​ നഷ്​ടമായത്​. ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ട്​ പി.എസ്​.സി ചെയർമാന്​ ഉദ്യോഗാർഥികൾ പരാതി നൽകി. എന്നാൽ, ചട്ടപ്രകാരം ഇനിയൊന്നും ചെയ്യാനാവില്ലെന്ന്​ പി.എസ്​.സി മേഖല ഒാഫിസർ ഉദ്യോഗാർഥികളെ അറിയിച്ചു.

Tags:    
News Summary - Train Derailed in Shornur Station -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.