Posted On
date_range Updated On
date_range ട്രെയിനിൽ നിന്ന് പുറത്തേക്ക് തെറിച്ചു വീണയാൾ മരിച്ചു; അപകടം ചവിട്ടുപടിയിൽ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെ
കഞ്ചിക്കോട്: ചവിട്ടുപടിയിൽ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെ ട്രെയിനിൽ നിന്ന് പുറത്തേക്ക് തെറിച്ചു വീണയാൾ മരിച്ചു. പരിക്കേറ്റ് മുഖം വികൃതമായതിനാൽ ഇയാളെ തിരിച്ചറിഞ്ഞില്ല. ചൊവ്വാഴ്ച പുലർച്ച നാലരയോടെ കഞ്ചിക്കോട് മുക്രോണി താമരക്കുളത്ത് എ ലൈൻ ട്രാക്കിലാണ് അപകടം.
കോയമ്പത്തൂരിൽ നിന്ന് പാലക്കാട്ടേക്കു പോയ കോയമ്പത്തൂർ എക്സ്‌പ്രസ് ട്രെയിനിൽ നിന്നാണ് വീണത്. മറ്റു യാത്രക്കാരാണ് ഇയാൾ പുറത്തേക്ക് തെറിച്ചുവീണ വിവരം റെയിൽവേയെ അറിയിച്ചത്.
വാളയാർ പൊലീസെത്തി മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.