വെസ്റ്റ്ഹിൽ (കോഴിക്കോട്): നീറ്റ് പ്രവേശന പരീക്ഷ എഴുതിയ വിദ്യാർഥിനി ട്രെയിനിനു മ ുന്നിൽ ചാടി ആത്മഹത്യ ചെയ്തു. പുതിയങ്ങാടി പള്ളിക്കണ്ടി വൈഷ്ണവം വീട്ടിൽ ഷെർളിധരെൻറ മ കൾ വന്ദന (19) ആണ് മരിച്ചത്. ‘നീറ്റ്’ എഴുതിയ വന്ദന ഫലം വന്നതിനെത്തുടർന്ന് പരീക്ഷ വിജയിച്ചതിന് വീട്ടിനടുത്തെല്ലാം മിഠായി വിതരണം നടത്തിയിരുന്നു.
വ്യാഴാഴ്ച രാവിലെ പത്തു മണിയോടെ വെസ്റ്റ് ഹിൽ അക്ഷയ സെൻററിൽ എത്തി മാർക്ക് ലിസ്റ്റ് പരിശോധിച്ച് മടങ്ങിവരും വഴിയാണ് വെസ്റ്റ്ഹിൽ റെയിൽവേ സ്റ്റേഷന് സമീപം ട്രെയിനിന് മുന്നിലേക്ക് ചാടിയത്. വെസ്റ്റ്ഹിൽ റെയിൽവേ സ്റ്റേഷനിൽ അസ്വാഭാവികമായി വന്ദനയെ കണ്ട ചിലർ എന്താണ് ഇവിടെ നിൽക്കുന്നത് എന്ന് ചോദിച്ചപ്പോൾ ട്രെയിൻ കാത്തുനിൽക്കുകയാണ് എന്ന് മറുപടി പറഞ്ഞിരുന്നു.
കുറച്ചുനേരം പ്ലാറ്റ്ഫോമിൽ ഇരുന്ന വന്ദന രാവിലെ 10.45 ഓടെ എത്തിയ ഇൻറർ സിറ്റി എക്സ്പ്രസിന് മുന്നിലേക്ക് ചാടുകയായിരുന്നു. കൈയിലും തുണ്ടുകടലാസുകളിലും തെൻറ ജീവിതം ഇത്രയേ ഉള്ളുവെന്നും ഏറ്റവും കൂടുതൽ തന്നെ സ്നേഹിച്ച അച്ഛനും അമ്മയും അടുത്ത ജന്മത്തിൽ തെൻറ മക്കളായി ജനിക്കുമെന്നും എഴുതിവെച്ചിരുന്നു. രൂപയാണ് അമ്മ. വൈഷ്ണവ്, വിഷ്ണു എന്നിവർ സഹോദരങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.