പുതിയങ്ങാടി (കോഴിക്കോട്): ട്രെയിൻ തട്ടി യുവതിയും മൂന്ന് പെൺമക്കളും മരിച്ചു. തിരൂരങ്ങാടി മമ്പുറം വി.കെ പടി പടിഞ്ഞാറ്റിൻ പുരക്കൽ രാജേഷിെൻറ ഭാര്യ ഭാവന (35), വിദ്യാർഥിനികളായ െഎശ്വര്യ (12), നന്ദിനി (10), വിസ്മയ (8) എന്നിവരാണ് ദാരുണമായി മരിച്ചത്. ഞായറാഴ്ച രാവിലെ 6.30ഒാടെ പുതിയങ്ങാടി കൊത്തമ്മരി പറമ്പിന് സമീപം റെയിൽവേ ട്രാക്കിലാണ് മൃതദേഹങ്ങൾ കാണപ്പെട്ടത്.
മൃതദേഹങ്ങൾ റെയിലിെൻറ പടിഞ്ഞാറുഭാഗത്തെ ട്രാക്കിനുള്ളിൽ അടുത്തടുത്തായാണ് കണ്ടത്. പെൺകുട്ടികളിലൊരാളുടെ ശരീരം യുവതി ചേർത്തുപിടിച്ച നിലയിലായിരുന്നു. ഞായറാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് മരിച്ച യുവതിയെയും കുട്ടികളെയും തിരിച്ചറിഞ്ഞത്. കഴിഞ്ഞദിവസം വീട് വിട്ടിറങ്ങിയ യുവതിയെയും കുട്ടികളെയും കാണാനില്ലെന്ന് ഭർത്താവ് രാജേഷ് തിരൂരങ്ങാടി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതാണ് മരിച്ചവരെ തിരിച്ചറിയാൻ സഹായകമായത്.
രാജേഷ് കോഴിക്കോട് മെഡി. കോളജ് ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു. കുടുംബപ്രശ്നം ആത്മഹത്യയിലേക്കു നയിച്ചതാകാമെന്നാണ് പൊലീസ് നിഗമനം. സിറ്റി പൊലീസ് കമീഷണർ ജെ. ജയനാഥ്, അസി. പൊലീസ് കമീഷണർ റസാഖ്, നടക്കാവ് സി.െഎ. കെ.ടി. അഷ്റഫ്, എലത്തൂർ എസ്.െഎ എസ്. അരുൺ പ്രസാദ്, നടക്കാവ് എസ്.െഎ എസ്. സജീവ് എന്നിവർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.