Posted On
date_range Updated On
date_range ബാധയൊഴിപ്പിക്കാനെത്തിയ 16കാരിയെ പീഡിപ്പിച്ചു, ജ്യോത്സ്യനെതിരെ പോക്സോ കേസ്
കൊല്ലം: പുത്തൂരില്‍ പൂജക്ക് എത്തിയ ജോത്സ്യനെതിരെ പോക്‌സോ കേസ്. ബാധയൊഴിപ്പിക്കാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ വെണ്ടാര്‍ സ്വദേശി രാജന്‍ ബാബുവിനെതിരെയാണ് കേസെടുത്തത്. ഒളിവില്‍ പോയ പ്രതിയെ പൊലീസ് പിടികൂടി.
ബാധയൊഴിപ്പിക്കലിനായി അമ്മക്കൊപ്പം ജ്യോത്സ്യന്‍റെ വസതിയിലേക്ക് എത്തിയതായിരുന്നു 16കാരി. അമ്മയെ പുറത്തിരുത്തി പെണ്‍കുട്ടിയെ ഇയാള്‍ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെവെച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് നിലവിളിച്ചുകൊണ്ട് പെണ്‍കുട്ടി പുറത്തേക്ക് ഇറങ്ങിയോടുകയായിരുന്നു.
തുടര്‍ന്ന് കുട്ടിയുടെ മാതാവും നാട്ടുകാരും ചേര്‍ന്ന് ഇയാളെ പിടികൂടാന്‍ ശ്രമം നടത്തിയെങ്കിലും ഇവരുടെ കണ്ണുവെട്ടിച്ച് ജോത്സ്യന്‍ കടന്നുകളയുകയായിരുന്നു. മുരാരി തന്ത്രിയെന്ന പേരില്‍ ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ വീഡിയോകള്‍ പ്രചരിപ്പിക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.