പാൽ കുടിച്ച് ഉറങ്ങിയ കുഞ്ഞിന് രാവിലെ അനക്കമില്ല; മൂന്നുമാസം പ്രായമുള്ള കുരുന്നിന് ദാരുണാന്ത്യം

തൃശ്ശൂർ: മൂന്നു മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ച നിലയിൽ. കുന്നംകുളം കോട്ടയിൽ റോഡ് താഴ്വരത്താണ് സംഭവം. അഭിഷേക് -അഞ്ജലി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി കുഞ്ഞിനെ അടുത്ത് കിടത്തി അമ്മ പാൽ കൊടുത്തിരുന്നു. ശേഷം അമ്മയും കുഞ്ഞും ഉറങ്ങിപ്പോയി. രാവിലെ എഴുന്നേറ്റപ്പോൾ കുഞ്ഞിന് അനക്കമില്ല. ഉടൻതന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ച നിലയിലായിരുന്നു.

പാൽ തൊണ്ടയിൽ കുരുങ്ങിയതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റമോർട്ടത്തിലൂടെയേ മരണകാരണം വ്യക്തമാകൂ.

Tags:    
News Summary - Tragic end for three-month-old baby in Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.