സൂചനാ ചിത്രം 

കൊല്ലം കല്ലടയാറ്റിൽ ഒഴുക്കിൽപെട്ട് വിദ്യാർഥിക്ക് ദാരുണാന്ത്യം

കൊല്ലം: കൊല്ലം കല്ലടയാറ്റിൽ വിദ്യാർഥി മുങ്ങി മരിച്ചു. കുന്നിക്കോട് സ്വദേശി അഹദാണ് മരിച്ചത്. കുന്നിക്കോട് എ.പി.പി.എം സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് അഹദ്. പത്തനാപുരം കമുകുംചേരിയിലെ കടവിലായിരുന്നു അപകടം നടന്നത്.

റിപ്പബ്ലിക് ദിനാഘോഷം കഴിഞ്ഞ് വരുമ്പോൾ കൂട്ടുകാർക്കൊപ്പം ആറ്റിൽ ഇറങ്ങിയ അഹദ് ഒഴുക്കിൽപെടുകയായിരുന്നു. സഹപാഠികൾ അഹദിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. ഫയർഫോഴ്സ് എത്തിയാണ് ആറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

Tags:    
News Summary - Tragic end for the student caught in the current

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.