ഫൈസൽ, വാണി, ബിനീഷ്, അനീസ

കോഴിക്കോട് തിക്കോടി ഡ്രൈവ് ഇൻ ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ നാല് പേർ തിരയിൽപ്പെട്ട് മരിച്ചു

പയ്യോളി : തിക്കോടി കല്ലകത്ത് ഡ്രൈവ് ഇൻ ബീച്ചിൽ നാല്പേർ തിരമാലയിലെ ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടു. കൽപ്പറ്റ സ്വദേശികളായ അനീസ (35), ബിനീഷ് (46), വാണി (32), ഫൈസൽ എന്നിവരാണ് മരണപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് നാലോടെയാണ് അപകടം നടന്നത്.

നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. വിനോദസഞ്ചാരത്തിനായി കൽപ്പറ്റയിൽ നിന്നെത്തിയ 26 പേരുടെ സംഘത്തിൽ പെട്ടവരാണ് മരിച്ചത്. മൃതദേഹങ്ങൾ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റയാളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Tags:    
News Summary - tragic drowning incident-at-beach-in-kozhikode-claims-three-livesb

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.