കോഴിക്കോട്: ആറുവരിപ്പാതയുടെ നിർമാണത്തിന്‍റെ ഭാഗമായി ബൈപ്പാസിൽ മലാപ്പറമ്പ് ജങ്ഷനിൽ ഗതാഗത നിയന്ത്രണം നടപ്പാക്കി. ഓവർപാസ് നിർമിക്കുന്നതിനായി ഇന്നു മുതലാണ് ഗതാഗത നിയന്ത്രണം. ജങ്ഷനിൽ 45 മീറ്റർ ചുറ്റളവിൽ താൽക്കാലികമായി ബാരിയർ വച്ചു റൗണ്ട് എബൗട്ട് സ്ഥാപിച്ചു. ഇതിനകത്ത് 15 മീറ്റർ ആഴം കൂട്ടി മണ്ണെടുത്താണ് മേൽപാലം നിർമാണം നടക്കുക.
വയനാട് ഭാഗത്തു നിന്നു വരുന്ന വലിയ വാഹനങ്ങൾ വെള്ളിമാടുകുന്ന് പൂളക്കടവ് ജങ്ഷനിൽ നിന്ന് ഇടത് തിരിഞ്ഞ് ഇരിങ്ങാടൻപള്ളി, ചേവരമ്പലം വഴി ബൈപാസിൽ കയറി തൊണ്ടയാട് വഴിയോ മലാപ്പറമ്പ് വഴിയോ നഗരത്തിലേക്ക് പോകണം. നഗരത്തിൽ നിന്ന് വയനാട് ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങൾ എരഞ്ഞിപ്പാലത്തു നിന്നു ഇടത് തിരിഞ്ഞു കരിക്കാൻകുളം റോഡിൽ കയറി വേദവ്യാസ സ്കൂളിനു സമീപത്തെ അടിപ്പാത വഴി മലാപ്പറമ്പിൽ എത്തി വയനാട് റോഡിൽ കയറി പോകേണ്ടതാണ്.
കണ്ണൂർ ഭാഗത്തു നിന്നു രാമനാട്ടുകര ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങൾ വെങ്ങളം ജങ്ഷനിൽ നിന്നു ബീച്ച് റോഡിൽ കയറി മുഖദാർ, പുഷ്പ ജംക്‌ഷൻ വഴി രാമനാട്ടുകര ഭാഗത്തേക്ക് പോകേണ്ടതാണ്. കൊച്ചി, പാലക്കാട് ഭാഗത്തുനിന്നു വരുന്ന വലിയ വാഹനങ്ങൾ തൊണ്ടയാട് നിന്ന് ഇടത് തിരഞ്ഞു കോഴിക്കോട് ഭാഗത്തേക്ക് യാത്ര ചെയ്ത് കണ്ണൂർ ഭാഗത്തേക്ക് പോകേണ്ടതാണെന്ന് ദേശീയപാത അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.