തിരുവനന്തപുരം: വ്യാപാരികളെ വിരട്ടാൻ ആരും ശ്രമിക്കേണ്ടെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് ടി.നസറുദ്ദീൻ. പല മുഖ്യമന്ത്രിമാരും തന്നെ ഇതിന് മുമ്പ് വിരട്ടാൻ നോക്കിയിട്ടുണ്ട്. എന്തു വന്നാലും നാളയും മറ്റന്നാളും വ്യാപാരി വ്യവസായി ഏകോപന സമിതി കടകൾ തുറക്കും. മുഖ്യമന്ത്രിയുമായി വെള്ളിയാഴ്ച നടക്കുന്ന ചർച്ചയിൽ ഇക്കാര്യം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ വ്യാഴാഴ്ച മുതൽ മുഴുവൻ കടകളും തുറന്ന് പ്രവർത്തിക്കുമെന്നായിരുന്നു വ്യാപാരികൾ അറിയിച്ചത്. തുടർന്ന് മുഖ്യമന്ത്രി ചർച്ചക്ക് വിളിച്ചതോടെയാണ് കടുത്ത തീരുമാനത്തിൽ നിന്നും വ്യാപാരികൾ പിന്മാറിയത്. മുഴുവൻ ദിവസവും കോവിഡ് മാനദണ്ഡം പാലിച്ച് കടകൾ തുറക്കാൻ അനുവദിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
സർക്കാറിന്‍റെ കോവിഡ് നിയന്ത്രണങ്ങൾ അശാസ്ത്രീയമാണെന്ന വാദവും വ്യാപാരികൾ ഉന്നയിച്ചിരുന്നു. നേരത്തെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും സമാന വാദഗതിയുമായി രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.