കോഴിക്കോട്: പണിമുടക്ക് ദിനത്തിലും മിഠായിത്തെരുവിൽ കടകൾ തുറന്നു. പണിമുടക്ക് ദിനത്തിലും കടകൾ തുറന്നു പ് രവർത്തിക്കുമെന്ന് വ്യാപാരികൾ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. കച്ചവടം അധികം ലഭിക്കാൻ സാധ്യതയില്ലെങ്കിലു ം കടകൾ തുറന്നിടാൻ തന്നെയാണ് വ്യാപാരികൾ തീരുമാനിച്ചിരിക്കുന്നത്.
ഏത് രാഷ്ട്രീയ പാർട്ടികൾ ഹർത്താൽ പ്രഖ്യാപിച്ചാലും കടകൾ തുറക്കാതിരിക്കില്ലെന്നും ഹർത്താൽ നിരോധിക്കുന്നതു വരെ ഇതു തുടരുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷൻ ടി. നസറുദ്ദീൻ വ്യക്തമാക്കിയിരുന്നു.
അതേസമയം, ഗുജറാത്തി തെരുവിൽ ട്രാൻസ്പോർട്ട് കമ്പനി ഒാഫീസിനെതിരെ ആക്രമണമുണ്ടായി. ലാൽമുൽജി ട്രാൻസ്പോർട്ട് ഒാഫീസിന് നേരെയാണ് ആക്രമണമുണ്ടായത്. ഒാഫീസിെൻറ ചുമരുകളിൽ കരി ഒായിൽ ഒഴിക്കുകയും ജനൽ ചില്ലുകൾ തകർക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.