ട്രാക്കിൽ അറ്റകുറ്റപ്പണി: ട്രെയിൻ സമയത്തിലും റൂട്ടിലും മാറ്റം

തിരുവനന്തപുരം: ട്രാക്കിൽ അറ്റകുറ്റപ്പണിയെ തുടർന്ന് അഞ്ച് ട്രെയിനുകളുടെ സമയത്തിലും റൂട്ടിലും മാറ്റമുണ്ടാകുമെന്ന് റെയിൽവേ അറിയിച്ചു.

മേയ് 09, 11 തീയതികളിൽ 09.45ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16127 ചെന്നൈ എഗ്‌മോർ-ഗുരുവായൂർ എക്‌സ്‌പ്രസ് എറണാകുളം ജങ്ഷൻ, ചേർത്തല, ആലപ്പുഴ എന്നിവിടങ്ങളിലെ ജോലി കാരണം കോട്ടയംവഴി തിരിച്ചുവിടും. കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പുകളും അനുവദിക്കും

ട്രെയിൻ നമ്പർ 16128 ഗുരുവായൂർ-ചെന്നൈ എഗ്‌മോർ എക്‌സ്‌പ്രസ് മേയ് 09ന് 23.15ന് ഗുരുവായൂരിൽനിന്ന് പുറപ്പെടുന്ന എറണാകുളം ജങ്ഷൻ, ചേർത്തല, ആലപ്പുഴ എന്നിവിടങ്ങളിലെ ​ജോലികാരണം കോട്ടയംവഴി തിരിച്ചുവിടും. കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പുകളും അനുവദിക്കും

മേയ് 16, 18, 23 തീയതികളിൽ കൊച്ചുവേളിയിൽനിന്ന് 21.25ന് പുറപ്പെടുന്ന കൊച്ചുവേളി-മംഗളൂരു ജെ.എൻ അന്ത്യോദയ എക്‌സ്‌പ്രസ് ആലപ്പുഴയിലും എറണാകുളം ജങ്ഷനിലും സ്റ്റോപ്പേജുകൾ ഒഴിവാക്കി കോട്ടയംവഴി തിരിച്ചുവിടും. കോട്ടയം, എറണാകുളം ടൗൺ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പേജ് അനുവദിക്കും

ട്രെയിൻ നമ്പർ 16605 മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ ഏറനാട് എക്സ്പ്രസ് മേയ് 14, 15, 16, 17, 18, 19 തീയതികളിൽ 07.20ന് മംഗളൂരു സെൻട്രലിൽനിന്ന് പുറപ്പെടും. ട്രെയിൻ കൊല്ലത്തിനും തിരുവനന്തപുരം സെൻട്രലിനും ഇടയിൽ ഭാഗികമായി റദ്ദാക്കും

മേയ് 15, 16, 17, 18, 19, 20 തീയതികളിൽ 3.35ന് തിരുവനന്തപുരം സെൻട്രലിൽനിന്ന് പുറപ്പെടുന്ന തിരുവനന്തപുരം സെൻട്രൽ- മംഗളൂരു സെൻട്രൽ ഏറനാട് എക്‌സ്പ്രസ് തിരുവനന്തപുരം സെൻട്രലിനും കൊല്ലത്തിനുമിടയിൽ ഭാഗികമായി റദ്ദാക്കും. ട്രെയിൻ കൊല്ലത്തുനിന്ന് 4.38ന് സർവിസ് ആരംഭിക്കും

Tags:    
News Summary - track Maintenance: Change in train timing and route

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.