ശശീന്ദ്ര​െൻറ മന്ത്രിസ്ഥാനം: പാർട്ടിയിൽ ഭിന്നതയില്ലെന്ന്​ പീതാംബരൻ മാസ്​റ്റർ

ന്യൂഡൽഹി: എ.കെ ശശീന്ദ്ര​​​​​െൻറ മന്ത്രിസ്ഥാനം സംബന്ധിച്ച്​ എൻ.സി.പിയിൽ ഭിന്നതയില്ലെന്ന്​ സംസ്ഥാന പ്രസിഡൻറ്​ ടി.പി പീതാംബരൻ. 
തോമസ്​ ചാണ്ടി അടക്കമുള്ള നേതാക്കൾക്ക്​ ഇക്കാര്യത്തിൽ ഏകാഭിപ്രായമാണ്​ ഉള്ളതെന്നും പീതാംബരൻ മാസ്​റ്റർ വ്യക്​തമാക്കി. 

എ.കെ ശശീന്ദ്ര​​​​​െൻറ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിന്​ കേന്ദ്ര നേതൃത്വത്തി​​​​​െൻറ അനുമതി കൂടി ലഭിച്ചാൽ മതി. അതുകുടി ലഭിച്ചാൽ ഇടതുമുന്നണിയുമായി ചർച്ചകൾ നടത്തുമെന്ന്​ പീതാംബരൻ മാസ്​റ്റർ പറഞ്ഞു. എൻ.സി.പി സംസ്ഥാന നേതൃത്വത്തിലെ പ്രശ്​നങ്ങളും കേന്ദ്രനേതൃത്വവുമായി ചർച്ച ചെയ്യുമെന്നും ​അദ്ദേഹം വ്യക്​തമാക്കി.

പാർട്ടിയിലേക്ക്​ ആളുകൾ വരുന്നതിനെ സ്വാഗതം ചെയ്യുന്നു. ബാലകൃഷ്​ണപിള്ളയടക്കമുള്ളവരു​െട പാർട്ടിയിലേക്ക്​ വരുന്നതിനെ സംബന്ധിച്ച്​ അന്തിമതീരുമാനം എടുക്കേണ്ടത്​ കേന്ദ്രനേതൃത്വമാണ്​. മന്ത്രിയാകാനായി ആരെയും പാർട്ടിയിലേക്കു ക്ഷണിച്ചിട്ടില്ലെന്നും പീതാംബരൻ മാസ്​റ്റർ വ്യക്​തമാക്കി.

Tags:    
News Summary - T.P peethambaran master on a.k sasindran issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.