സംസ്ഥാനത്ത് പാലിൽ വിഷാംശം കണ്ടെത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ പാലിൽ വിഷാംശം കണ്ടെത്തി. വിവിധ സ്ഥലങ്ങളിൽ നിന്ന് ശേഖരിച്ച 10 ശതമാനം സാമ്പിളുകളിലാണ് രാസവസ്തുവായ അഫ്ലാടോക്സിൻ കണ്ടെത്തിയത്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

പാലിൽ വിഷാംശം കണ്ടെത്തിയ സംഭവത്തിൽ പ്രോസിക്യൂഷൻ നടപടികൾ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. പശുവിന് നൽകുന്ന തീറ്റയിലൂടെയാണ് അഫ്ലാടോക്സിൻ എന്ന രാസവസ്തു പാലിൽ എത്തുന്നതെന്നാണ് പ്രാഥമിക നിഗമനം.

വ്യാപകമായ ബോധവത്കരണത്തിന്‍റെ കുറവാണ് ഇതിന് കാരണമെന്നും വകുപ്പ് ചൂണ്ടിക്കാട്ടുന്നു.

മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ച് വ്യാപക കാമ്പയിൻ നടത്താനാണ് വകുപ്പിന്‍റെ തീരുമാനം. വൻകിട പാൽ കച്ചവടക്കാർ, ചില്ലറ വ്യാപാരികൾ, പ്രാദേശിക ഡയറി ഫാമുകൾ എന്നിവിടങ്ങളിൽ നിന്നുള്ള പാലിൽ വിഷാംശമുണ്ടോ എന്ന് ഉദ്യോഗസ്ഥർ പരിശോധിക്കും.

Tags:    
News Summary - Toxicity found in milk in the kerala state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.