ടൗൺഷിപ്പിലെ വീട്ടിൽ വിള്ളൽ: പരാതിപ്പെട്ട വീട്ടുകാരനെതിരെ സൈബർ ആക്രമണം

ക​ൽ​പ​റ്റ: മു​ണ്ട​ക്കൈ ഉ​രു​ൾ​ദു​ര​ന്ത​ത്തി​ലെ അ​തി​ജീ​വി​ത​ർ​ക്കാ​യി ക​ൽ​പ​റ്റ​യി​ൽ സ​ർ​ക്കാ​ർ നി​ർ​മി​ക്കു​ന്ന ടൗ​ൺ​ഷി​പ്പി​ലെ വീ​ട്ടി​ൽ വി​ള്ള​ൽ ഉ​ണ്ടെ​ന്ന് പ​റ​ഞ്ഞ വീ​ട്ടു​ട​മ​സ്ഥ​നാ​യ ചൂ​ര​ൽ​മ​ല​യി​ലെ നൗ​ഫ​ലി​നെ​തി​രെ രൂ​ക്ഷ​മാ​യ സൈ​ബ​ർ ആ​ക്ര​മ​ണം. ദു​ര​ന്ത​ത്തി​ൽ അ​നി​യ​നും ജ്യേ​ഷ്ഠ​നു​മ​ട​ക്കം കു​ടും​ബ​ത്തി​ലെ 16 പേ​രെ ന​ഷ്ട​പ്പെ​ടു​ക​യും പു​തി​യ വീ​ട് ത​ക​രു​ക​യും ചെ​യ്ത നൗ​ഫ​ലി​ന് ടൗ​ൺ​ഷി​പ്പി​ലെ ആ​ദ്യ​ഘ​ട്ട​ത്തി​ലു​ള്ള 178 വീ​ടു​ക​ളി​ലെ ഫേ​സ് ഒ​ന്നി​ലെ എ 8 ​എ​ന്ന വീ​ടാ​ണ് ല​ഭി​ച്ച​ത്.

ഈ ​വീ​ടി​ന്റെ മേ​ൽ​ക്കൂ​ര​യി​ൽ വി​ള്ള​ലു​ണ്ടാ​വു​ക​യും ഡൈ​നി​ങ് റൂ​മി​ലേ​ക്ക് വെ​ള്ളം കി​നി​ഞ്ഞി​റ​ങ്ങു​ക​യും ചെ​യ്തി​രു​ന്നു. വി​വ​രം നേ​ര​ത്തേ ത​ന്നെ ഊ​രാ​ളു​ങ്ക​ൽ അ​ധി​കൃ​ത​രെ നൗ​ഫ​ൽ അ​റി​യി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ പി​ന്നീ​ടും വെ​ള്ളം കി​നി​ഞ്ഞി​റ​ങ്ങി​യ​തോ​ടെ നൗ​ഫ​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ വി​വ​ര​ങ്ങ​ൾ അ​റി​യി​ച്ചു. ഇ​തോ​ടെ​യാ​ണ് നൗ​ഫ​ലി​നെ​തി​രെ ക​ടു​ത്ത സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ക്കു​ന്ന​ത്.

കോ​ൺ​ഗ്ര​സ് നി​ർ​മി​ക്കു​ന്ന വീ​ട് വാ​ങ്ങാ​നും ടൗ​ൺ​ഷി​പ് ഒ​ഴി​വാ​ക്കി 15 ല​ക്ഷം രൂ​പ സ​ർ​ക്കാ​റി​ൽ​നി​ന്ന് പ​റ്റാ​നു​മാ​ണ് നൗ​ഫ​ലി​ന്റെ ശ്ര​മ​മെ​ന്നും അ​ദ്ദേ​ഹ​ത്തെ ടൗ​ൺ​ഷി​പ്പി​ൽ​നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്നു​മ​ട​ക്ക​മു​ള്ള ആ​ക്ഷേ​പ​മാ​ണ് ഇ​ട​ത് കേ​​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന് ഉ​ണ്ടാ​കു​ന്ന​ത്.

കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യ താ​ൻ, സ​ർ​ക്കാ​റി​ൽ വി​ശ്വ​സി​ക്കു​ന്നു​ണ്ടെ​ന്നും അ​തി​നാ​ലാ​ണ് ടൗ​ൺ​ഷി​പ്പി​ൽ ത​ന്നെ വീ​ട് വേ​ണ​മെ​ന്ന് നേ​ര​ത്തേ തീ​രു​മാ​നി​ച്ച​തെ​ന്നും നൗ​ഫ​ൽ പ​റ​ഞ്ഞു. ത​ന്റെ വീ​ടി​ന് വി​ള്ള​ൽ ഉ​ണ്ടെ​ന്ന കാ​ര്യം ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​രോ​ടാ​ണ് പ​റ​ഞ്ഞ​ത്. സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രെ പ​രാ​തി ന​ൽ​കാ​നാ​ണ് തീ​രു​മാ​നം.

അ​തി​നി​ടെ, ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് വീ​ടു​ക​ൾ നി​ർ​മി​ക്കാ​നാ​യി കോ​ൺ​ഗ്ര​സ് വാ​ങ്ങി​യ ഭൂ​മി ചൂ​ണ്ടി​ക്കാ​ണി​ച്ച് ഡി.​വൈ.​എ​ഫ്.​ഐ പ്ര​തി​രോ​ധം തു​ട​ങ്ങി. ഞാ​യ​റാ​ഴ്ച ഡി.​വൈ.​എ​ഫ്.​ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് വി. ​വ​സീ​ഫ് ടൗ​ൺ​ഷി​പ് സ​ന്ദ​ർ​​ശി​ച്ചു. പ​ണി​ത വീ​ടു​ക​ളി​ൽ വി​ള്ള​ൽ ഉ​ണ്ടാ​യാ​ൽ ത​ന്നെ അ​ത് വ​ലി​യ കാ​ര്യ​മ​ല്ലെ​ന്നും പ​രി​ഹ​രി​ക്കാ​വു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

Tags:    
News Summary - Crack in township house: Cyber ​​attack against complainant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.