പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range മുലപ്പാൽ ശ്വാസനാളത്തിൽ കയറി പിഞ്ചുകുഞ്ഞ് മരിച്ചു
കാരാകുർശ്ശി: മുലപ്പാൽ ശ്വാസനാളത്തിൽ കയറിയതിനെ തുടർന്ന് 56 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കാരാകുർശ്ശി പള്ളിക്കുറുപ്പ് പുലാക്കൽ ഷെഫീഖ്-മണ്ണാർക്കാട് ചങ്ങലീരി ഫർഹാന ദമ്പതികളുടെ കുഞ്ഞ് മുഹമ്മദ് ആണ് മരിച്ചത്.
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രസവാനന്തരം ചങ്ങലീരിയിലെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഞായറാഴ്ച രാത്രി 11 ഓടെ കുഞ്ഞിന് മുലപ്പാൽ കുടിപ്പിച്ച ശേഷം അസ്വസ്ഥത കണ്ടതോടെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
വിദഗ്ധ ചികിത്സക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരട്ട കുഞ്ഞുങ്ങളിൽ ഒരാളാണ് മരിച്ച കുട്ടി. മൃതദേഹം കേളപ്പാകം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.