ആലപ്പുഴ: സ്വകാര്യ ടൂറിസ്റ്റ് ബസും രണ്ട് കാറുകളും തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. വളവനാട് കണ്ണാച്ചാർ കാവ് ലാൽജിയുടെ മകൻ ജിഷ്ണുലാൽ (21) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ ആറിന് തുമ്പോളിക്ക് സമീപം ആയിരുന്നു അപകടം.വടക്കുനിന്നും തെക്കോട്ട് വരുകയായിരുന്ന കല്ലട ടൂറിസ്റ്റ് ബസിനെ മറികടന്ന ഇയോൺ കാർ എതിർ ദിശയിൽ വന്ന ഇന്നോവയുമായി ഇടിച്ചു. തുടർന്ന് നിയന്ത്രണം വിട്ട ബസ് അടുത്തുള്ള കെട്ടിടത്തിലേക്ക് പാഞ്ഞുകയറി. ഇന്നോവയുമായി കൂട്ടിയിടിച്ച ഇയോൺ കാറിലുള്ളവർക്കാണ് പരിക്ക് ഏറ്റിരിക്കുന്നത്. കാർ നിശേഷം തകർന്നു.
അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗത തടസവും ഉണ്ടായി. പൊലീസ് സ്ഥലത്തെത്തിയാണ് വാഹനം റോഡരുകിലേക്ക് മാറ്റിയത്. അമിതവേഗതയാണ് അപകട കാരണമെന്നാണ് പ്രഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.