സ്​​കൂളിൽ ടൂറിസ്​റ്റ്​ ബസി​െൻറ അഭ്യാസ പ്രകടനം; നടപടിയുമായി വാഹന വകുപ്പ്​ -VIDEO

കൊല്ലം: സ്​​കൂൾ മൈതാനത്ത് അപകടകരമായ വിധത്തിൽ ടൂറിസ്റ്റ് ബസി​​​​​െൻറ​ അഭ്യാസ പ്രകടനം. വിനോദ യാത്രക്ക്​ പോക ാനായി വാടകക്കെടുത്ത ടൂറിസ്റ്റ് ബസാണ് കൊട്ടാരക്കര, അഞ്ചല്‍ സ്കൂള​ുകളുടെ മൈതാനത്ത്​ അഭ്യാസപ്രകടനം നടത്തിയത്. ക ഴിഞ്ഞ ഞായറാഴ്​ചയായിരുന്നു സംഭവമെങ്കിലും ഇതി​​​​​െൻറ ദൃശ്യങ്ങൾ ഇപ്പോഴാണ്​ പുറത്തു വന്നത്​.

കൊട്ടാരക്ക രയിലെ വെണ്ടാർ വിദ്യാധിരാജ സ്കൂളി​​​​​െൻറ മൈതാനത്തും അഞ്ചൽ ഈസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തുമാണ്​​ ബസി​​​​​െൻറ അഭ്യാസപ്രകനം നടന്നത്​. ബസിന്​​ പുറമെ കാറിലും ബൈക്കിലുമായി വിദ്യാർഥികളും അഭ്യാസപ്രകടനം നടത്തി. വിദ്യാർഥികളെ മൈതാനത്തിന്​ നടുവിൽ നിര്‍ത്തിയായിരുന്നു ബസ്​ ഡ്രൈവറുടെ അപകടകരമായ വിധത്തിലുള്ള പ്രകടനം.

Full View

അഭ്യാസപ്രകടനത്തിന്​ ശേഷം വിദ്യാർത്ഥികൾ വിനോദയാത്രയ്ക്ക് പോവുകയും ചെയ്​തു. ദൃശ്യങ്ങൾ പുറത്തായതോ​െട മോട്ടോര്‍ വാഹനവകുപ്പ് ബസ് ഉടമയെ വിളിച്ചുവരുത്തി മൊഴിയെടുത്തു​. ബസി​നും ഡ്രൈവർക്കുമെതിരെ നടപടിയാരംഭിച്ചിട്ടുണ്ട്​. അഭ്യാസ പ്രകടനം നടത്തിയ കാറി​​​​​െൻറ ഉടമയേയും തിരിച്ചറിഞ്ഞതായാണ്​ സൂചന.

Full View

സംഭവത്തിൽ പൊ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും ന​ട​പ​ടി തു​ട​ങ്ങി. ബ​സ് തി​രി​കെ എ​ത്തി​യാ​ലു​ട​ൻ ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ന്ന​ത​ട​ക്കം ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ കാ​റി​െ​ൻ​യും ബൈ​ക്കു​ക​ളു​ടെ​യും ഉ​ട​മ​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - tourist bus deangerous driving in school ground -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.