ദേശീയപാത കാക്കഞ്ചേരിക്ക് സമീപം കൂട്ടിയിടിച്ച കാറും ടൂറിസ്റ്റ് ബസും
വള്ളിക്കുന്ന്: ദേശീയപാത ഇടിമുഴിക്കലിന് സമീപം കാക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് എട്ടു പേർക്ക് പരിക്ക്. തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് അപകടം. കണ്ണൂരിൽനിന്ന് സിയാറത്ത് പോവുന്ന സംഘം സഞ്ചരിച്ച ബസും കന്യാകുമാരിയിൽ നിന്ന് വയനാട്ടിലേക്ക് പോവുന്ന കാറുമാണ് കാക്കഞ്ചേരി ഇറക്കം കഴിഞ്ഞുള്ള വളവിൽ കൂട്ടിയിടിച്ചത്.
കന്യാകുമാരിയിൽനിന്നുള്ള രണ്ട് കുടുംബങ്ങളിൽനിന്നുള്ളവരാണ് കാറിൽ ഉണ്ടായിരുന്നത്. ഇതിൽ നാലു വയസ്സുള്ള ജോഫിക് എന്ന കുട്ടിക്കും സാജി (30) എന്ന യുവതിക്കും ഗുരുതര പരിക്കേറ്റു. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കാറിലുണ്ടായിരുന്ന അനി (35), രക്ഷ (അഞ്ച്), ആരുഷ് (ഒന്ന്), പ്രപിൻ (33), സഹായ സുസ്ബിനി (29), സന (13) എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവർ. സമീപത്ത് ടീ സ്റ്റാൾ നടത്തുന്ന ചേലേമ്പ്ര സ്വദേശി ഉള്ളാടൻതൊടി ജംഷീറിന്റെ നേതൃത്വത്തിലുള്ള നാട്ടുകാരും മറ്റു യാത്രക്കാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.