തൃശൂർ: തൃശൂർ എസ്.പി ജി. പൂങ്കുഴലി, എസ്.എച്ച്.ഒ സിബിൻ എന്നിവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഒളിമ്പ്യൻ മയൂഖ ജോണിയുടെ സുഹൃത്തായ, പീഡനത്തിന് ഇരയായ യുവതി സംസ്ഥാന പൊലീസ് മേധാവിക്ക് ഹരജി നൽകി. പ്രതിയുടെ സ്വാധീനത്തിന് വഴങ്ങി വ്യക്തിവിവരങ്ങൾ പൊതുചർച്ചക്ക് വിധേയമാക്കി അപമാനിച്ച എസ്.പിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം നീതി നൽകില്ലെന്ന് ഹരജിയിൽ ആരോപിക്കുന്നു.
തൃശൂർ പ്രസ്ക്ലബിൽ നടത്തിയ വാർത്തസമ്മേളനത്തിനു ശേഷം താനും പ്രതിയുമായി നിയമയുദ്ധങ്ങൾ നടക്കുന്നുണ്ടെന്ന് എസ്.പി അഭിപ്രായ പ്രകടനം നടത്തി. എന്നാൽ, താനോ കുടുംബമോ പ്രതിക്കെതിരെ സിവിലായോ ക്രിമിനലായോ ഒരു പരാതി പോലും നൽകിയിട്ടില്ല. ഈ സാഹചര്യത്തിൽ എസ്.പി വാർത്തലേഖകരോട് പറഞ്ഞത് പ്രതിയെ സഹായിക്കാനാണെന്നും അവർ ഹരജിയിൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.