പരീക്ഷപ്പേടി മാറ്റാൻ ടോൾ ഫ്രീ സഹായ കേന്ദ്രം തുടങ്ങി

തിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി പൊതുപരീക്ഷകളുമായി ബന്ധപ്പെട്ട വിദ്യാർഥികളുടെ സമ്മർദങ്ങൾ ലഘൂകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വീ ഹെൽപ് ടോൾഫ്രീ ടെലിഫോൺ സഹായകേന്ദ്രത്തിന്​ തുടക്കമായി. കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും സൗജന്യമായി 1800 425 2844 എന്ന നമ്പറിൽ വിളിക്കാം.

രാവിലെ ഏഴു​ മുതൽ വൈകീട്ട്​ ഏഴു​ വരെ ഫോണിൽ കൗൺസലിങ്​ സഹായം ലഭ്യമാകുമെന്ന്​ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

ഹയർസെക്കൻഡറി വിഭാഗത്തിന്​ കീഴിലുള്ള കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിങ്​ സെല്ലിന്റെ നേതൃത്വത്തിലാണ്​ സംവിധാനം ഒരുക്കിയത്​. ടോൾഫ്രീ സേവനം പരീക്ഷ അവസാനിക്കുന്നതുവരെ എല്ലാപ്രവൃത്തി ദിനങ്ങളിലും ലഭ്യമാകും. നിംഹാൻസ് ബംഗളൂരുവിൽനിന്ന് പരിശീലനം ലഭിച്ച സൗഹൃദ കോഓഡിനേറ്റർമാരാണ് കൗൺസലിങ്ങിന് നേതൃത്വം നൽകുന്നത്. 

Tags:    
News Summary - Toll-free help center started for changing the exam fear

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.