തൃശൂരിനെ പ്രതാപൻ അങ്ങെടുത്തു

തൃശൂർ: നെഗറ്റീവ്​ വാർത്ത പോലും കേൾക്കേണ്ടി വന്നേക്കാമെന്ന ടി.എൻ. പ്രതാപ​​െൻറ ‘ദുഃസ്വപ്​നം ഫലിച്ചില്ല’. സുരേ ഷ്​ ഗോപി കൈ​െവള്ളയിലാക്കി കൊണ്ടുപോകാനിരുന്ന തൃശൂരിനെ പ്രതാപൻ അങ്ങെടുത്തു. കഴിഞ്ഞ ലോക്​സഭ തെരഞ്ഞെടുപ്പി ൽ രാജ്യത്ത്​ സി.പി.ഐയുടെ മാനം കാത്ത തൃശൂരിൽ ഇത്തവണ പാർട്ടി രണ്ടാമതായപ്പോൾ ‘എ പ്ലസ്​’ പ്രതീക്ഷിച്ച ബി.ജെ.പിക്ക ്​ ‘ബി പ്ലസ്​’ കൊണ്ട്​ തൃപ്​തി​​​പ്പെ​േടണ്ടിവന്നു.

തൃശൂർ ലോക്​സഭ മണ്ഡലത്തി​​െൻറ ചരിത്രത്തി​െല ഏറ്റവു ം വലിയ ഭൂരിപക്ഷത്തോടെയാണ്​ പ്രതാപ​​െൻറ ജയം. 93,633 വോട്ടാണ്​ ഭൂരിപക്ഷം.
2014ലെ ലോക്​സഭ തെരഞ്ഞെടുപ്പിലും 2015ൽ നടന ്ന തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിലും 2016ലെ നിയമസഭ തെരഞ്ഞെടുപ്പിലും വൻ മുന്നേറ്റമുണ്ടാക്കിയ എൽ.ഡി.എഫിന്​ ഇത്തവണ അക ്ഷരാർഥത്തിൽ അടി പതറി. നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്​ ജയിച്ച ഏഴ്​ നിയമസഭ മണ്ഡലത്തിലും യു.ഡി.എഫ്​ ഭൂരിപക്ഷം പിട ിച്ചു. സ്വന്തം തട്ടകമായ നാട്ടികക്കൊപ്പം എൽ.ഡി.എഫ്​ സ്ഥാനാർഥി രാജാജി മാത്യു തോമസി​​െൻറ നാട്​ ഉൾപ്പെടുന്ന ഒല് ലൂർ മണ്ഡലത്തിലും പ്രതാപന്​ മികച്ച ഭൂരിപക്ഷം നേടാനായി.

സുരേഷ്​ ഗോപിയുടെ സ്ഥാനാർഥിത്വത്തിലൂടെ അട്ടിമറി പേ ാലും പ്രതീക്ഷിച്ച എൻ.ഡി.എ തൃശൂർ ഒഴികെ ആറ്​ നിയമസഭ മണ്ഡലത്തിലും മൂന്നാം സ്ഥാനത്തായി. യു.ഡി.എഫുമായി വോട്ടി​​െൻറ കാര്യത്തിൽ വൻ അന്തരമുണ്ടെങ്കിലും തൃശൂർ നിയമസഭ മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തെത്താൻ എൻ.ഡി.എക്ക്​ കഴിഞ്ഞു. യു.ഡി.എഫി ​​െൻറ കോട്ടയായ തൃശൂർ നഗരത്തിലെ വോട്ടർമാർ എൻ.ഡി.എക്ക്​ പിന്നാലെ മൂന്നാം സ്ഥാനത്താണ്​ എൽ.ഡി.എഫിനെ പരിഗണിച്ചത് ​. ഇത്​ മണ്ഡലത്തി​​െൻറ പ്രതിനിധിയായ മന്ത്രി വി.എസ്​. സുനിൽ കുമാറിനും സി.പി.ഐക്കും ക്ഷീണമാണ്​. മന്ത്രി സി. രവീന്ദ ്രനാഥ്​ പ്രതിനിധാനം ചെയ്യുന്ന പുതുക്കാട്​ മണ്ഡലത്തിലും പ്രതാപനാണ്​ ലീഡ്​ നേടിയത്​.

2014ലെ ലോക്​സഭ തെരഞ്ഞെ ടുപ്പിൽ ജയിച്ച സി.എൻ. ജയദേവന്​ തൃശൂർ നിയമസഭ മണ്ഡലത്തിൽ ഭൂരിപക്ഷം കിട്ടിയിരുന്നില്ല. എന്നാൽ, ഇത്തവണ പ്രതാപന്​ അ ത്തരമൊരു അനുഭവമില്ല. കഴിഞ്ഞ അഞ്ച്​​ തെരഞ്ഞെടുപ്പുകളിൽ സിറ്റിങ്​ എം.പിയെ ​തോൽപ്പിക്കുന്ന പതിവ്​ ഇത്തവണയും ത ൃശൂർ തെറ്റിച്ചില്ല. 1998ൽ ജയിച്ച സി.പി.ഐയെ ‘99ൽ കോൺഗ്രസ്​ അട്ടിമറിച്ചതു മുതൽ തുടരുന്ന ശീലമാണ്​ ഇത്തവണ​ സി.പി.ഐ സ്ഥാ നാർഥിയെ തോൽപ്പിച്ച്​ ടി.എൻ. പ്രതാപനെ തെരഞ്ഞെടുത്തതിലൂടെ തൃശൂരിലെ വോട്ടർമാർ നിലനിർത്തിയത്​.

തൃശൂരിൽ ക നത്ത തിരിച്ചടി; ഇടതുമുന്നണി മൂന്നാം സ്ഥാനത്ത്
തൃശൂർ: തൃശൂർ ലോക്​സഭ മണ്ഡലത്തിലെ തൃശൂർ നിയോജകമണ്ഡലത്തിൽ ഇ ടതുമുന്നണിക്കുണ്ടായത് കനത്ത തിരിച്ചടി. എൻ.ഡി.എ സ്ഥാനാർഥിയായി നടൻ സുരേഷ്ഗോപിയുടെ വരവോടെ ശക്തമായ ത്രികോണമത്സരവ ും തൃശൂരിലെ ഉറച്ച കോൺഗ്രസ് വോട്ടുകൾ ബി.ജെ.പിക്ക് അനുകൂല നിലപാട് സ്വീകരിച്ചുവെന്ന പ്രചാരണവും ശക്തമായ തൃശൂർ നഗര മുൾപ്പെടുന്ന പ്രദേശത്ത് കോൺഗ്രസ് വൻ കുതിപ്പാണ് നേടിയത്.

ഇവിടെ 55668 വോട്ട് പ്രതാപൻ നേടിയപ്പോൾ ബി.ജെ.പി സ്ഥാനാ ർഥി സുരേഷ്ഗോപി 37641 വോട്ടുമായി രണ്ടാമതെത്തി. ഇടത് സ്ഥാനാർഥി രാജാജി മാത്യു തോമസ് 31110 വോട്ടുമായി മൂന്നാം സ്ഥാനത്തേക ്ക് പിന്തള്ളപ്പെട്ടു. കാൽ ലക്ഷത്തിലധികം വോട്ടാണ് ഇടതു സ്​ഥാനാർഥിയേക്കാൾ പ്രതാപൻ നേടിയത്​. കഴിഞ്ഞ തവണ സി.എൻ. ജയ ദേവൻ നേടിയ 40318 വോട്ട് പോലും ഇവിടെ രാജാജിക്ക് നേടാനായില്ല. അന്ന്​ ബി.ജെ.പി സ്ഥാനാർഥിയായിരുന്ന കെ.പി. ശ്രീശൻ 12166 വോട് ട് ആയിരുന്നു നേടിയത്.

തുടക്കം മുതൽ ആധിപത്യമുറപ്പിച്ച് പ്രതാപൻ
തൃശൂർ: വോട്ടെണ്ണലി​െൻറ തുടക്കം മു തൽ വ്യക്തമായ ലീഡിലായിരുന്ന യു.ഡി.എഫ് സ്ഥാനാർഥി ടി.എൻ. പ്രതാപൻ നാല് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായതോടെ ആധിപത്യമുറപ്പിച്ചു. ശക്തമായ ത്രികോണമത്സരം നടന്ന പ്രതീതിയുണ്ടാക്കിയ തെരഞ്ഞെടുപ്പ് ഫലത്തിൽ ഇത് പ്രകടമായില്ലെന്നതും തൃശൂരിലെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ പുതുമയാ‍യി.

മൂന്നാം റൗണ്ടിൽ അയ്യായിരത്തിനോടടുത്ത ഭൂരിപക്ഷത്തിൽ നിന്നും പ്രതാപൻ പിന്നീട് പിറകിലേക്ക് മടങ്ങിയില്ല. 42 ശതമാനം വോട്ടെണ്ണി കഴിഞ്ഞപ്പോൾ 1,74,836 വോട്ട് നേടി പ്രതാപൻ 1,36,754 വോട്ട് നേടിയ ഇടത് സ്ഥാനാർഥി രാജാജി മാത്യു തോമസിനേക്കാൾ 37,184 വോട്ടി​െൻറ ഭൂരിപക്ഷത്തിലെത്തി. ഈ സമയത്ത് 2014ൽ ബി.ജെ.പി സ്ഥാനാർഥി ആകെ നേടിയ 1,02,000 വോട്ട് എന്ന കടമ്പ, 1,26,733 എന്ന നമ്പറിലൂടെ മറികടന്നു. 85 ശതമാനം വോട്ടെണ്ണി കഴിഞ്ഞതോടെ പ്രതാപ​​െൻറ ഭൂരിപക്ഷം 80,000 കടന്നു.

നിയോജകമണ്ഡലാടിസ്ഥാനത്തിൽ ഗുരുവായൂർ, മണലൂർ, ഒല്ലൂർ, തൃശൂർ, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട് എന്നിവിടങ്ങളിലെല്ലാം പ്രതാപൻ തന്നെയായിരുന്നു മുന്നിൽ. പുതുക്കാട്, തൃശൂർ മണ്ഡലങ്ങളിൽ ഒരു ഘട്ടത്തിൽ സുരേഷ്ഗോപി രണ്ടാമനായി എത്തിയിരുന്നുവെങ്കിലും പുതുക്കാട്​ നിമിഷങ്ങൾക്കൊണ്ട് മറികടന്നു.

തൃശൂർ ചരിത്രം
തൃശൂർ: തൃശൂർ മണ്ഡലവും, ചാലക്കുടിയുടെയും, ആലത്തൂരി​െൻറയും ഭാഗീക മണ്ഡലങ്ങളും ഉൾപ്പെടുന്ന തൃശൂർ ജില്ലയിൽ കോൺഗ്രസി​െൻറ വിജയം ‘ചരിത്രം’. വിജയവും, അതി​െൻറ ഭൂരിപക്ഷവും തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ജില്ല നടന്നു കയറുന്നത് മറ്റൊരു റെക്കോർഡിലേക്ക് കൂടിയാണ്. തൃശൂർ മണ്ഡലത്തിൽ ഒരു ലക്ഷത്തോട്, ആലത്തൂരിൽ ഒന്നര ലക്ഷം കടന്നു, ചാലക്കുടിയിൽ ലക്ഷവും മറി കടന്ന ഭൂരിപക്ഷ വിജയങ്ങൾ ജില്ലയിൽ ആദ്യമാണ്.

തകർന്നടിഞ്ഞിടത്ത് നിന്നും കോൺഗ്രസി​െൻറ തിരിച്ചുവരവ് കൂറ്റൻ ഭൂരിപക്ഷത്തോടെയും ജനപിന്തുണയോടെയുമാണെന്നത് നിരാശയിലായിരുന്ന പ്രവർത്തകരെ ആഹ്ളാദത്തിലാക്കുന്നതാണ്. ജില്ലയിലെ വിജയങ്ങളിൽ തിളങ്ങി നിൽക്കുന്നത് ആലത്തൂരി​െൻറ വിജയം തന്നെ. ഒറ്റപ്പാലത്തി​െൻറ പേരും ഘടനയും മാറിയെത്തിയ ആലത്തൂരിൽ രമ്യഹരിദാസി​െൻറ സ്ഥാനാർഥിത്വം തന്നെ വിവാദമായിരുന്നു. പ്രചരണ വേദികളിലെ പാട്ടുപാടൽ വിവാദത്തിൽ നിന്നും, വ്യക്ത്യാധിക്ഷേപം വരെയെത്തിയ വിവാദങ്ങളിൽ നിന്നും രമ്യാഹരിദാസിലൂടെ ആലത്തൂരിൽ ഇതാദ്യമായി കോൺഗ്രസ് വിജയം നേടി.

കോൺഗ്രസി​െൻറ സീറ്റായിരുന്ന തൃശൂരിലും ചാലക്കുടിയും 2014ൽ സീറ്റ് വെച്ചുമാറിയുള്ള കളിയിലൂടെ നഷ്ടപ്പെടുത്തിയതി​െൻറ വീണ്ടെടുപ്പ് കൂടിയാണ്. രണ്ടിടത്തും നേടിയ ഭൂരിപക്ഷവും ജില്ലയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമാണ്. സുരേഷ്ഗോപിയുടെ വരവോടെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന പ്രചരണവും, തൃശൂരിലെ പ്രധാന വോട്ട് ബാങ്കായ തൃശൂരിലെ പ്രമുഖ ദേവസ്വങ്ങളെ ചുറ്റിയുള്ള ആശങ്കയെയും അസ്ഥാനത്താക്കുന്ന വിജയമാണ് പ്രതാപൻ നേടിയത്. പ്രചരണ രീതികൾ പോലും വിവാദങ്ങളിലൂടെ ചർച്ച ചെയ്യപ്പെട്ടതായിരുന്നു തെരഞ്ഞെടുപ്പ്.

തപാൽ വോട്ടിൽ മുന്നിൽ രാജാജി
തൃശൂർ: തപാൽ വോട്ടുകളിൽ മുന്നിൽ ഇടത് സ്ഥാനാർഥി രാജാജി മാത്യു തോമസ്. ആകെ ലഭിച്ച 1,804 വോട്ടുകളിൽ 569 വോട്ടുകളാണ് രാജാജിക്ക്​ ലഭിച്ചത്. യു.ഡി.എഫ് സ്ഥാനാർഥി ടി.എൻ.പ്രതാപന് ലഭിച്ചത് 548 വോട്ടാണ്. ബി.ജെ.പി സ്ഥാനാർഥി സുരേഷ്ഗോപിക്ക് 417 എണ്ണവും ലഭിച്ചു. സി.പി.ഐ(എം.എൽ) റെഡ് സ്​റ്റാർ സ്ഥാനാർഥി എൻ.ഡി.വേണുവിന് രണ്ടും ബഹുജൻ സമാജ് പാർട്ടി സ്ഥാനാർഥിക്ക് മൂന്ന് വോട്ടും സ്വതന്ത്രരായി മത്സരിച്ച സുവിത്ത്, സോനു എന്നിവർക്ക് ഓരോന്ന് വീതവും നോട്ടക്ക് 10ഉം ലഭിച്ചു. 253 എണ്ണം തള്ളി.


13 നിയമസഭ മണ്ഡലത്തിലും കോൺഗ്രസ് ആധിപത്യം
തൃശൂർ: കഴിഞ്ഞ ലോക്​സഭ തെരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷം നേടിയ തൃശൂർ മണ്ഡലവും 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിൽ ഉൾപ്പെടുന്ന വടക്കാഞ്ചേരിയിൽ 43 വോട്ടി​െൻറ ഭൂരിപക്ഷവുമായിരുന്നു കോൺഗ്രസിന് ഉണ്ടായിരുന്നതെങ്കിൽ 2019 സമ്മാനിച്ചത് കോൺഗ്രസിന് മിന്നുന്ന വിജയമാണ്. 13 നിയമസഭ മണ്ഡലങ്ങളിലും ഭൂരിപക്ഷം നേടി ഇടതുമുന്നണിയെ കടപുഴക്കിയ പ്രകടനമാണ്​ യു.ഡി.എഫ് കാഴ്​ചവെച്ചത്​.

ഗുരുവായൂർ
മണ്ഡലത്തിൽ യു.ഡി.എഫ്​ സ്ഥാനാർഥി വൻ മുന്നേറ്റമാണ്​ നേടിയത്​. 20,465 വോട്ടാണ്​ ഇവിടെ പ്രതാപ​​െൻറ ഭൂരിപക്ഷം. 2014ൽ എൽ.ഡി.എഫ്​ സ്ഥാനാർഥി സി.എൻ. ജയദേവൻ 3,815 വോട്ടാണ്​ ഇവിടെ യു.ഡി.എഫിലെ കെ.പി. ധനപാലനെക്കാൾ അധികം നേടിയത്​. എൻ.ഡി.എ സ്ഥാനാർഥി സുരേഷ്​ ഗോപി കഴിഞ്ഞ തവണ​ മുന്നണി നേടിയതിനെക്കാൾ 20,000 വോട്ട്​ അധികം നേടിയതും ശ്ര​ദ്ധേയം. സി.പി.എമ്മിലെ ​െക.വി. അബ്​ദുൽ ഖാദറാണ്​ ഇവിടെനിന്നുള്ള എം.എൽ.എ.

മണലൂർ
യു.ഡി.എഫിന്​ മേൽ​െക്കെയുള്ള മണ്ഡലങ്ങളിൽ ഒന്നാണ്​ ​മണലൂർ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജയദേവൻ 6,928 വോട്ടാണ്​ അധികം നേടിയതെങ്കിൽ ഇത്തവണ പ്രതാപൻ 12,938 വോട്ടി​​െൻറ ഭൂരിപക്ഷത്തോടെ ആധിപത്യം പ്രകടമാക്കി. സി.പി.എമ്മിലെ മുരളി പെരുനെല്ലിയാണ്​ മണ്ഡലത്തി​ൽനിന്നുള്ള നിയമസഭാംഗം. സുരേഷ്​ ഗോപി 44,765 വോട്ടാണ്​ നേടിയത്​. കഴിഞ്ഞ തവണ എൻ.ഡി.എക്ക്​ 16,548 വോട്ടാണ്​ കിട്ടിയത്​.

ഒല്ലൂർ
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.ഐയുടെ കെ. രാജനെ ജയിപ്പിച്ച മണ്ഡലം എന്നതിന്​ പുറമെ 2014ൽ സി.എൻ. ജയദേവന്​ 1,342 വോട്ട​ി​​െൻറ ഭൂരിപക്ഷം നേടാൻ കഴിഞ്ഞ മണ്ഡലമാണ്​. എൽ.ഡി.എഫ്​ സ്ഥാനാർഥി രാജാജി മാത്യു തോമസി​​െൻറ നാട്​ ഉൾപ്പെടുന്ന ഈ മണ്ഡലത്തിൽ 16,034 വോട്ട്​ അധികം നേടി പ്രതാപൻ വ്യക്തമായ മേൽക്കൈ നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കെ.പി. ശ്രീശൻ 12,889 വോട്ട്​ നേടിയത്​ 39,594 ആയി സുരേഷ്​ ഗോപി ഉയർത്തി.

തൃശൂർ
യു.ഡി.എഫി​​െൻറ കുത്തകയായിരുന്ന തൃശൂർ നിയമസഭ മണ്ഡലം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.ഐയിലെ വി.എസ്​. സുനിൽ കുമാർ പിടിച്ചെടുത്തിരുന്നു. അതിന്​ മുമ്പ്​ നടന്ന ലോക്​സഭ തെരഞ്ഞെടുപ്പിൽ 6,853 വോട്ടി​​െൻറ ഭൂരിപക്ഷത്തോടെ യു.ഡി.എഫ്​ മുന്നേറ്റമുണ്ടാക്കിയ ഏക മണ്ഡലം തൃശൂരായിരുന്നു. ലോക്​സഭ തെരഞ്ഞെടുപ്പിന്​ ശേഷം നടന്ന തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ തൃശൂർ കോർപറേഷൻ ഭരണം യു.ഡി.എഫിന്​ നഷ്​ടപ്പെട്ടു. എന്നാൽ, ഇത്തവണ 18,027 വോട്ടി​​െൻറ ഭൂരിപക്ഷത്തോടെ യു.ഡി.എഫ്​ ശക്തമായ തിരിച്ചുവരവാണ്​ തൃശൂരിൽ നടത്തിയത്​. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കെ.പി. ധനപാലന്​ കിട്ടിയ ഭൂരിപക്ഷം 6,853 വോട്ടാണ്​. എൻ.ഡി.എക്ക്​ പിന്നാലെ എൽ.ഡി.എഫ്​ മൂന്നാം സ്ഥാനത്തായതാണ്​ മറ്റൊരു പ്രത്യേകത. എൻ.ഡി.എയുടെ വോട്ട്​ 2014ലെ 12,166ൽനിന്ന്​ 37,641 ആയി വർധിച്ചത്​ മറ്റ്​ രണ്ട്​ മുന്നണിയെയും ഞെട്ടിച്ചു.

നാട്ടിക
സ്വന്തം നാടാണെങ്കിലും പ്രതാപന്​ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം നൽകിയ മണ്ഡലമാണ്​ നാട്ടിക -2,427 വോട്ട്​. വോ​ട്ടെണ്ണലി​​െൻറ പല ഘട്ടത്തിലും ഇവിടെ രാജാജി മുന്നിൽ നിന്നിരുന്നു. കഴിഞ്ഞ തവണ 16,785 വോട്ട്​ നേടിയ എൻ.ഡി.എ ഇത്തവണ വോട്ട്​ വിഹിതം 48,171 ആയി വർധിപ്പിച്ചത്​ ശ്രദ്ധേയമാണ്​. അതേസമയം, കഴിഞ്ഞ തവണ ജയദേവൻ അധികം നേടിയ 13,983 വോട്ട്​ മറികടന്ന്​ ഭൂരിപക്ഷം കൈവരിക്കാനായത്​ യു.ഡി.എഫിനും പ്രതാപനും ആശ്വാസമായി. സി.പി.ഐയിലെ ഗീത ഗോപി നിയമസഭയെ പ്രതിനിധാനം ചെയ്യുന്ന മണ്ഡലമാണിത്​.

ഇരിങ്ങാലക്കുട
ഇടതുമുന്നണിക്ക്​ കഴിഞ്ഞ ലോക്​സഭ തെരഞ്ഞെടുപ്പിൽ 5,001 വോട്ട്​ അധികം നേടാൻ കഴിഞ്ഞ മണ്ഡലത്തിൽ ഇത്തവണ പ്രതാപ​​െൻറ ഭൂരിപക്ഷം 11,390 വോട്ടാണ്​. ബി.ജെ.പിയും വൻതോതിൽ വോട്ട്​ വർധിപ്പിച്ചു. കഴിഞ്ഞ തവണ ലഭിച്ച 1,408 ​വോട്ടിൽനിന്ന്​ 42,857 ആയാണ്​ ബി.ജെ.പിയുടെ വോട്ട്​ വർധന. സി.പി.എമ്മിലെ പ്രഫ. കെ.യു. അരുണനാണ്​ ഇവിടെനിന്നുള്ള നിയമസഭാംഗം.

പുതുക്കാട്​
​മന്ത്രി സി. രവീന്ദ്രനാഥ്​ പ്രതിനിധാനം ചെയ്യുന്ന പുതുക്കാട്​ മണ്ഡലത്തിൽ കഴിഞ്ഞ തവണ ജയദേവൻ ഭൂരിപക്ഷം നേടിയ 13,947 വോട്ട്​ മറികടന്ന്​ പ്രതാപൻ 5,842 വോട്ടി​​െൻറ ഭൂരിപക്ഷമാണ്​ ഇരിങ്ങാലക്കുടയിൽ നേടിയത്​. അതേസമയം, ബി.ജെ.പി വോട്ട്​ 16,253ൽനിന്ന്​ 46,410 ആയി ഉയർത്താൻ സുരേഷ്​ ഗോപിക്കായി.

കുന്നംകുളം
ആലത്തൂർ ലോക്​സഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന കുന്നംകുളത്തി​​െൻറ നിയമസഭാംഗം മന്ത്രി എ.സി. മൊയ്​തീനാണ്​. 2014ൽ പി.കെ. ബിജുവിന്​ 3,867 വോട്ടായിരുന്നു ഇവിടെനിന്നുള്ള ഭൂരിപക്ഷമെങ്കിൽ ഇത്തവണ യു.ഡി.എഫി​​െൻറ രമ്യ ഹരിദാസ്​ 14,322 വോട്ട്​ അധികം നേടി എൽ.ഡി.എഫിനെ ഞെട്ടിച്ചു. ബി.ജെ.പി സ്ഥാനാർഥിയായിരുന്ന ഷാജുമോൻ വ​ട്ടേക്കാട്​ കഴിഞ്ഞ തവണ 14,599 വോട്ട്​ നേടിയ സ്ഥാനത്ത്​ ഇത്തവണ ബി.ഡി.ജെ.എസ്​ സ്ഥാനാർഥി ടി.വി. ബാബുവിന്​ നേരിയ വർധനവോടെ 17,228 വോട്ട്​ നേടാനേ കഴിഞ്ഞുള്ളൂ.

ചേലക്കര:
നിയമസഭ സ്​പീക്കറായിരുന്ന കെ. രാധാകൃഷ്​ണ​​െൻറ തട്ടകവും സി.പി.എമ്മിലെ യു.ആർ. പ്രദീപി​​െൻറ മണ്ഡലവുമായ ചേലക്കരയിൽ രമ്യ ഹരിദാസ്​ വൻ കുതിപ്പാണ്​ നേടിയത്​. കഴിഞ്ഞ തവണ സി.പി.എമ്മി​​െൻറ ഭൂരിപക്ഷം 3,958 ആയിരുന്നു. ഇതാണ്​ 23,695 വോട്ട്​ അധികം പിടിച്ച്​ രമ്യ മറികടന്നത്​. എൻ.ഡി.എ വോട്ട്​ 14,564ൽനിന്ന്​ 17,133 ആക്കി.

വടക്കാഞ്ചേരി
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിൽ യു.ഡി.എഫ്​ നേടിയ ഏക മണ്ഡലം. കോൺഗ്രസിലെ അനിൽ അക്കര വെറും 43 വോട്ടി​​െൻറ ഭൂരിപക്ഷത്തിനാണ്​ അന്ന്​ ജയിച്ചത്​. എന്നാൽ, 2014ലെ ലോക്​സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ പി.കെ. ബിജു 2,663 വോട്ട്​ വടക്കാ​േഞ്ചരിയിൽ അധികം നേടി. ഇവിടെയാണ്​ രമ്യ ഹരിദാസ്​ 19,540 വോട്ട്​ ഭൂരിപക്ഷം നേടിയത്​. എൻ.ഡി.എയുടെ വോട്ടുനില വടക്കാഞ്ചേരിയിൽ 13,802ൽനിന്ന്​ 17,424 ആയി നാമമാത്രമായ വളർച്ചയാണ്​ കാണിച്ചത്​.

കയ്​പമംഗലം
ചാലക്കുടി ലോക്​സഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന കയ്​പമംഗലത്ത്​ യു.ഡി.എഫ്​ സ്ഥാനാർഥി ബെന്നി ​െബഹനാൻ നേരിയ ഭൂരിപക്ഷമാണ്​ നേടിയതെങ്കിലും മണ്ഡലത്തി​​െൻറ ‘സ്വഭാവം’ മാറ്റി. 58 വോട്ട്​ മാത്രമാണ്​ ബെന്നിക്ക്​ അധികം ലഭിച്ചതെങ്കിലും യു.ഡി.എഫിന്​ അതിൽ ആശ്വാസം കൊള്ളാനുണ്ട്​. കഴിഞ്ഞ തവണ ​കോൺഗ്രസ്​ സ്ഥാനാർഥി പി.സി. ച​ാക്കോയെക്കാൾ 13,258 വോട്ട്​ എൽ.ഡി.എഫിലെ ഇന്നസ​െൻറ്​ നേടിയിരുന്നു. കഴിഞ്ഞ തവണ ബി.ജെ.പി സ്ഥാനാർഥി ബി. ഗോപാലകൃഷ്​ണൻ 16,434 വോട്ട്​ നേടിയ സ്ഥാനത്ത്​ ഇത്തവണ 24,420 വോട്ടായി ഉയർത്താനേ പാർട്ടി സ്ഥാനാർഥി എ.എൻ. രാധാകൃഷ്​ണന്​ കഴിഞ്ഞുള്ളൂ. സി.പി.ഐയിലെ ഇ.ടി. ടൈസൺ മാസ്​റ്ററാണ്​ ഇവിടെനിന്നുള്ള എം.എൽ.എ.

ചാലക്കുടി
സി.പി.എമ്മിലെ ബി.ഡി. ദേവസിയാണ്​ ചാലക്കുടിയിൽനിന്നുള്ള എം.എൽ.എ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇന്നസ​െൻറിനെക്കാൾ 617 വോട്ട്​ കോൺഗ്രസിലെ കെ.പി. ധനപാല​ൻ അധികം നേടിയിരുന്നു. ഇത്തവണ 20,709 വോട്ട്​ അധികം നേടിയ ബെന്നി ​െബഹനാൻ വൻ കുതിപ്പാണ്​ കാഴ്​ചവെച്ചത്​. ബി.​െജ.പി വോട്ട്​ 13,285ൽനിന്ന്​ 23,433 ആയി ഉയർന്നിട്ടുണ്ട്​.

കൊടുങ്ങല്ലൂർ
ഇന്നസ​െൻറിന്​ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 3,973 വോട്ട്​ അധികം ലഭിച്ച കൊടുങ്ങല്ലൂരിൽ ഇത്തവണ ബെന്നി ​െബഹനാൻ അധികം നേടിയത്​ 11,730 വോട്ടാണ്​. കഴിഞ്ഞ തവണ 18,101 വോട്ട്​ നേടിയ ബി.ജെ.പിക്ക്​ ഇത്തവണ കിട്ടിയത്​ 29,732 വോട്ട്​. സി.പി.ഐയിലെ വി.ആർ. സുനിൽ കുമാർ നിയമസഭയെ പ്രതിനിധാനം ചെയ്യുന്ന മണ്ഡലമാണ്​ കൊടുങ്ങല്ലൂർ.

തൃശൂർ ലോക്​സഭാ മണ്ഡലം വോട്ടുനില

ആകെ വോട്ടർമാർ -13,36,399
പോൾ ചെയ്​തത്​ -10,40,512
ടി.എൻ. പ്രതാപൻ -യു.ഡി.എഫ്​ (കോൺഗ്രസ്​) -4,15,089
രാജാജി മാത്യു​ തോമസ്​ -എൽ.ഡി.എഫ്​ (സി.പി.ഐ) -3,21,456
സുരേഷ്​ ഗോപി -എൻ.ഡി.എ (ബി.ജെ.പി) -2,93,822
നിഖിൽ ചന്ദ്രശേഖരൻ (ബി.എസ്​.പി) -2,551
എൻ.ഡി. വേണു (സി.പി.ഐ -എം.എൽ റെഡ്​സ്​റ്റാർ) -1,330
സുവിത്ത്​ (സ്വതന്ത്രൻ) -1,133
സോനു (സ്വതന്ത്രൻ) -1,130
കെ.പി. പ്രവീൺ (സ്വതന്ത്രൻ) -1,105
നോട്ട -4,253
അസാധു -253.
ഭൂരിപക്ഷം: ടി.എൻ. പ്രതാപൻ -93,633.


നിയമസഭ മണ്ഡലം അടിസ്ഥാനത്തിൽ:

ഗുരുവായൂർ -
ടി.എൻ. പ്രതാപൻ -65,160
രാജാജി മാത്യു തോമസ്​ -44,695
സുരേഷ്​ ഗോപി -33,963.
ഭൂരിപക്ഷം: പ്രതാപൻ 20,465.

മണലൂർ -

ടി.എൻ. പ്രതാപൻ -63,420
രാജാജി മാത്യു തോമസ്​ -50,482
സുരേഷ്​ ഗോപി -44,765
ഭൂരിപക്ഷം: പ്രതാപൻ 12,938

ഒല്ലൂർ -

ടി.എൻ. പ്രതാപൻ -63,406
രാജാജി മാത്യു തോമസ്​ -47,372
സുരേഷ്​ ഗോപി -39,594
ഭൂരിപക്ഷം: പ്രതാപൻ -16,034

തൃശൂർ -

ടി.എൻ. പ്രതാപൻ -55,668
സുരേഷ്​ ഗോപി -37641
രാജാജി മാത്യു തോമസ്​ -31,110
ഭൂരിപക്ഷം: പ്രതാപൻ -18,027

നാട്ടിക -

ടി.എൻ. പ്രതാപൻ -52,558
രാജാജി മാത്യു തോമസ്​ -50,131
സുരേഷ്​ ഗോപി -48,171
ഭൂരിപക്ഷം: പ്രതാപൻ -2,427

ഇരിങ്ങാലക്കുട -

ടി.എൻ. പ്രതാപൻ -57,481
രാജാജി മാത്യു തോമസ്​ -46,091
സുരേഷ്​ ഗോപി -42,857
ഭൂരിപക്ഷം: പ്രതാപൻ -11,390

പുതുക്കാട്​ -

ടി.എൻ. പ്രതാപൻ -56,848
രാജാജി മാത്യു തോമസ്​ -51,006
സുരേഷ്​ ഗോപി -46,410
ഭൂരിപക്ഷം: പ്രതാപൻ -5,842

2014ലെ വോട്ടുനില:
സി.എൻ. ജയദേവൻ (സി.പി.ഐ) -3,89,209
കെ.പി. ധനപാലൻ (കോൺഗ്രസ്) -3,50,982
െക.പി. ശ്രീശൻ (ബി.ജെ.പി) -1,02,681
ഭൂരിപക്ഷം: സി.എൻ. ജയദേവൻ -38,227.

Tags:    
News Summary - TN Pratapan won from Trissur -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.