Posted On
date_range Updated On
date_range ടി.എൻ ജോയ് അന്തരിച്ചു
െകാടങ്ങല്ലൂർ: പ്രമുഖ നക്സലൈറ്റ് നേതാവും സാമൂഹ്യ പ്രവർത്തകനുമായ ടി.എൻ.ജോയി (നജ്മൽ ബാബു - 70 ) നിര്യാതനായി. കേരളത്തിൽ നക്സൽ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുൻപന്തിയിൽ പ്രവർത്തിച്ച ടി.എൻ ജോയി, ദീർഘനാൾ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.
അടിയന്തിരാവസ്ഥയ്ക്ക് ശേഷം സാമൂഹ്യ സേവന രംഗത്ത് സജീവമായിരുന്നു. കൊടുങ്ങല്ലൂരിലെ ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂട്ടിെൻറ സ്ഥാപകരിലൊരാളാണ്. ഏതാനും വർഷം മുൻപ് ഇസ്ലാം മതം സ്വീകരിച്ച ടി എൻ ജോയി നജ്മൽ ബാബു എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കൊടുങ്ങല്ലൂരിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് കുടുംബമായ തൈവാലത്ത് വീട്ടിൽ നീലകണ്ഠദാസിന്റെയും, ദേവയാനിയുടെയും മകനാണ്. അവിവാഹിതനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.