തിരൂർ: മത്സ്യ മാർക്കറ്റിലെ കയറ്റിറക്ക് തൊഴിലാളി തലക്കടിയേറ്റ് മരിച്ച നിലയിൽ. തിരൂർ മാർക്കറ്റിലെ തൊഴിലാളി നിറമരതൂർ കാളാട് പത്തംപാട് സെയ്തലവി (50) യെയാണ് കല്ലുകൊണ്ടടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടത്. ഇന്നലെ രാത്രി മാർക്കറ്റിലെ തൊഴിലാളികൾ വിശ്രമിക്കുന്ന മുറിയിൽ കിടന്നതായിരുന്നു. കഴിഞ്ഞ ദിവസം മാർക്കറ്റിൽ മാനസിക അസ്വാസ്ഥ്യ പ്രകടിപ്പിച്ച് കണ്ടിരുന്ന ആളായിരിക്കാം കൊലക്ക് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നു.
ഉറങ്ങുന്നതിനിടെ വലിയ കല്ല് തലക്കിട്ടതിനെ തുടർന്നാണ് മരണം സംഭവിച്ചത്. ഇന്നു രാവിലെ മറ്റു തൊഴിലാളികളാണ് മൃതദേഹം കണ്ടത്. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടപടി സ്വീകരിച്ചു വരുന്നു. അന്വേഷണം ഊർജിതപ്പെടുത്തിയതായി തിരൂർ എസ്.ഐ സുമേഷ് സുധാകരൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.