തിരൂരിലെ കുട്ടികളുടെ മരണം: ദുരൂഹത നീങ്ങുമെന്ന വിശ്വാസത്തിൽ ബന്ധുക്കളും നാട്ടുകാരും

തിരൂർ: ആറാമത്തെ കുഞ്ഞിനെയും മരണം തട്ടിയെടുത്ത ദുഃഖം ചെമ്പ്രയിലെ വീട്ടിൽ തളംകെട്ടിനിൽക്കുമ്പോഴും ദുരൂഹതയും സംശയവും നീങ്ങിക്കിട്ടുമല്ലോയെന്ന ആശ്വാസത്തിലാണ് ബന്ധുക്കളും നാട്ടുകാരും. 10 വർഷം മുമ്പാണ് ദമ്പതികളുടെ വിവാഹം കഴിഞ്ഞത്. തുടർന്ന് ജനിച്ച നാല്​ പെൺകുഞ്ഞുങ്ങളും രണ്ട് ആൺകുഞ്ഞുങ്ങളും കാര്യമായ അസുഖമൊന്നുമില്ലാതെ മരണത്തിന് കീഴടങ്ങി. പെട്ടെന്നുള്ള മരണത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരടക്കം പലരെയും ദമ്പതികൾ സമീപിച്ചെങ്കിലും വ്യക്തമായ ഉത്തരമുണ്ടായില്ല.

തിങ്കളാഴ്ച രാവിലെ 11.30ഓടെയാണ് 92 ദിവസമായ ആൺകുഞ്ഞുമായി മാതാവ്​ സ്വന്തം വീട്ടിൽനിന്ന് ചെമ്പ്രയിലെ ഭർതൃവീട്ടിലെത്തിയത്. 20 മണിക്കൂറിനകം ഈ കുട്ടിയും മരിച്ചതോടെ ബന്ധുക്കളും അയൽക്കാരും നടുങ്ങി. സംഭവം വാർത്തയായതോടെ വീട്ടിലേക്ക് നിരവധിപേരെത്തി. ജില്ല പൊലീസ് മേധാവി യു. അബ്​ദുൽകരീം വാർത്തസമ്മേളനം വിളിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നറിയിക്കുകയും അഭ്യൂഹങ്ങൾ പരത്തരുതെന്ന് അഭ്യർഥിക്കുകയും ചെയ്തു.

തിരൂര്‍ പൊലീസ് ബന്ധുക്കളില്‍നിന്ന് വിവരങ്ങള്‍ ആരാഞ്ഞു. സയൻറിഫിക് ഓഫിസര്‍ തൊയ്ബയുടെ നേതൃത്വത്തിലുള്ള മലപ്പുറം ഫോറന്‍സിക് സംഘം വീട്ടിലെത്തി പരിശോധിച്ചു.

Tags:    
News Summary - Tirur Child death-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.