ടിപ്പുവിനെ മതഭ്രാന്തനാക്കിയത് ബ്രിട്ടീഷുകാരുടെ നിലനില്‍പ്പിന് –ഡോ. കെ.കെ.എന്‍. കുറുപ്പ്

തേഞ്ഞിപ്പലം: ടിപ്പുസുല്‍ത്താനെ മതഭ്രാന്തനാക്കിയത് ബ്രിട്ടീഷുകാരുടെ നിലനില്‍പ്പിന്‍െറ ഭാഗമായിട്ടാണെന്നും അദ്ദേഹത്തെ വിലയിരുത്തേണ്ടത് ഇന്ത്യന്‍ ദേശീയതയുമായി ബന്ധപ്പെട്ടാകണമെന്നും ചരിത്രകാരന്‍ ഡോ. കെ.കെ.എന്‍. കുറുപ്പ്. വള്ളിക്കുന്ന് മണ്ഡലം യൂത്ത്ലീഗ് ‘ടിപ്പു എന്തുകൊണ്ട് വിമര്‍ശിക്കപ്പെടുന്നു’ വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടിപ്പുജയന്തിയുടെ പേരില്‍ കര്‍ണാടകയില്‍ നടന്ന സംഭവങ്ങള്‍ ജനാധിപത്യ ധ്വംസനമാണ്. ടിപ്പു ഒരു ക്ഷേത്രം പോലും നശിപ്പിച്ചതായി ചരിത്രത്തിലില്ല.
ബ്രിട്ടീഷ് ആജ്ഞാനുവര്‍ത്തികളായി മാറിയതിനാലാണ് ചരിത്രകാരന്മാര്‍ ടിപ്പുവിനെതിരെ എഴുതിയതെന്നും കെ.കെ.എന്‍. കുറുപ്പ് പറഞ്ഞു. ടിപ്പുവിനെക്കുറിച്ച് ഒന്നും ഇന്ത്യയില്‍ അവശേഷിച്ചില്ളെന്നത് ചര്‍ച്ച ചെയ്യപ്പെടണമെന്ന് ഡോ. ഹുസൈന്‍ രണ്ടത്താണി അഭിപ്രായപ്പെട്ടു.

 

 

Tags:    
News Summary - tipu sultan kkn kurup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.