കോഴി​ക്കോട്​ ടിപ്പറും കാറും കൂട്ടിയിടിച്ച്​ സ്​ത്രീ മരിച്ചു

കോഴിക്കോട്​: മുണ്ടിക്കൽ താഴത്ത്​ ടിപ്പറും കാറും കൂട്ടിയിടിച്ച് സ്ത്രീ മരിച്ചു. പുതുപ്പാടി ഈങ്ങാപ്പുഴ പൂലോട ് താമസിക്കുന്ന കളത്തിങ്ങല്‍ ഉമ്മറി​​​െൻറ ഭാര്യ കുഞ്ഞിപ്പാത്തുമ്മ(63) ആണ് മരിച്ചത്. കാറോടിച്ചിരുന്ന മകന്‍ അബ്ദു ല്‍ ജലീല്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.

കോഴിക്കോട് റൂറല്‍ പൊലീസ് ടെലികമ്യൂണിക്കേഷനിലെ സബ് ഇൻസ്‌പെക്ടറായ അബ്ദുല്‍ ജലീല്‍ ഓടിച്ച കാറില്‍ മുണ്ടിക്കല്‍ താഴം ബൈപ്പാസില്‍ വെച്ച് ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിപ്പാത്തുമ്മയെ രക്ഷിക്കാനായില്ല. മയ്യത്ത് നമസ്‌കാരം രാത്രി ഒമ്പതു മണിക്ക് പൂലോട് ജുമ്​അ മസ്ജിദിൽ.

Tags:    
News Summary - Tipper and Car Accident - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.