ബംഗളൂരു: ട്രെയിൻ വന്നുകൊണ്ടിരിെക്ക റെയിൽേവ ട്രാക്കിൽ നിന്ന് ടിക് ടോക് പേജിലിടു ന്നതിനായി വിഡിയോ എടുക്കുന്നതിനിടെ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. വിഡിയോ ചിത്രീ കരിക്കുകയായിരുന്ന യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. < br />
വെള്ളിയാഴ്ച വൈകീട്ട് 5.30ഒാടെ ബംഗളൂരുവിലെ യെലഹങ്ക റെയിൽേവ സ്റ്റേഷനും ചന്നസാന് ദ്ര റെയിൽേവ സ്റ്റേഷനും ഇടയിലുള്ള ആർ.കെ. ഹെഗ്ഡെ നഗറിന് സമീപമാണ് സംഭവം. അഫ്താബ് ഷെരീഫ് (19), മുഹമ്മദ് മാട്ടി (23) എന്നിവരാണ് മരിച്ചത്. സൈബുള്ള ഖാന് (22) ഗുരുതരമായി പരിക്കേറ്റു. ആർ.കെ. ഹെഗ്ഡെ നഗർ സ്വദേശികളും സുഹൃത്തുക്കളുമാണ് മൂവരും.
ഷെരീഫും മുഹമ്മദും റെയിൽേവ ട്രാക്കിൽനിന്നും അഭിനയിക്കുന്ന വിഡിയോ സൈബുല്ല ഖാനാണ് ചിത്രീകരിച്ചത്. ഇതിനിടെയാണ് കോലാർ-ചിക്കബെല്ലാപുർ- ബംഗളൂരു പാസഞ്ചർ ട്രാക്കിലൂടെ വന്നത്. ട്രെയിൻ തൊട്ടടുത്ത് എത്തിയപ്പോൾ മൂവരും ട്രാക്കിന് പുറത്തേക്ക് ചാടിയെങ്കിലും മൂവരെയും ട്രെയിൻ ഇടിച്ചു. സൈബുള്ള ഖാൻ ട്രാക്കിന് പുറത്തേക്ക് വീണതിനാലാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. മറ്റു രണ്ടുപേരും ട്രെയിനിന് അടിയിൽ അകപ്പെടുകയായിരുന്നു. മൂവരും ട്രാക്കിൽ നിൽക്കുന്നത് കണ്ട് നിരവധി തവണ വിസിൽ മുഴക്കിയെങ്കിലും ട്രെയിൻ അടുത്ത് എത്തിയപ്പോഴാണ് മൂവരും ചാടിയതെന്നും ട്രെയിനിെൻറ ലോകോ പൈലറ്റ് പറഞ്ഞു.
ഇവർ വിഡിയോ ചിത്രീകരിക്കാൻ തുടങ്ങുന്നതിനു മുമ്പ് സമാന്തര ട്രാക്കിലൂടെ ഗുഡ്സ് ട്രെയിൻ പോയിരുന്നുവെന്നും വീണ്ടും അതേ ട്രാക്കിൽ മറ്റൊരു ട്രെയിൻ വരുകയായിരുന്നുവെന്ന് യുവാക്കൾ തെറ്റിദ്ധരിച്ചതാകാമെന്നാണ് െപാലീസ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.