എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ജി​ത് കൊ​ളാ​ടി പ്ര​ചാ​ര​ണ​ത്തി​നി​ടെ

തി​രൂ​ര​ങ്ങാ​ടിയിൽ പോരാട്ടവീറ്

പരപ്പനങ്ങാടി: യു.ഡി.എഫിന് നല്ല വേരോട്ടമുള്ള മണ്ഡലങ്ങളിലൊന്നാണ് തിരൂരങ്ങാടി. എങ്കിലും ഇത്തവണ ശക്തമായ പോരാട്ടത്തിനൊരുങ്ങുകയാണ് ഇടതുമുന്നണി. യു.ഡി.എഫ് സ്ഥാനാർഥിയായി മുസ് ലിം ലീഗ് സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗവും ജില്ല ജോ. സെക്രട്ടറിയുമായ പി.എം.എ സമീറും എൽ.ഡി.എഫ് സ്ഥാനാർഥിയായി സി.പി.ഐ സംസ്ഥാന സമിതി അംഗം അജിത് കൊളാടിയും തമ്മിലാണ് പ്രധാന മത്സരം.

എൻ.ഡി.എ സ്ഥാനാർഥിയായി ബി.ജെ.പി യിലെ റിജു. സി. രാഘവും എസ്.ഡി.പി.ഐ സ്ഥാനാർഥിയായി ഹമീദ് പരപ്പനങ്ങാടിയും രംഗത്തുണ്ട്. പി.ഡി.പിയുടെ പിന്തുണ ഇടതിനും വെൽഫെയർ പാർട്ടി പിന്തുണ യു.ഡി.എഫിനുമാണ്. പി.എം.എ സമീറിന്റെ സ്ഥാനാർഥിത്വം ആദ്യഘട്ടത്തിൽ അണികൾക്കിടയിലും ഒരു വിഭാഗം നേതാക്കൾക്കിടയിലും മുറുമുറുപ്പിന് കാരണമായിരുന്നു. പിന്നീട് നേതൃത്വം ഇടപെട്ടതോടെയാണ് ചർച്ചകൾ അവസാനിച്ചത്.

എഴുത്തുകാരനും പ്രഭാഷകനുമെന്ന നിലയിൽ ശ്രദ്ധേയനായ സി.പി.ഐ നേതാവ് അജിത് കൊളാടി മതേതര മൂല്യങ്ങൾക്കായി ശബ്ദിക്കുന്ന നേതാവാണ്. മണ്ഡലത്തിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നാണ് ഇടത് പ്രതീക്ഷ. സർക്കാരിന്റെ വികസന നേട്ടങ്ങളും മണ്ഡലത്തിലെ വികസന പോരായ്മകളും വോട്ടാകുമെന്നാണ് എൽ.ഡി.എഫ് കണക്ക് കൂട്ടൽ.

2021 ൽ നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി കെ.പി.എ. മജീദിന് 73,499 വോട്ട് ലഭിച്ചപ്പോൾ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി നിയാസ് പുളിക്കലകത്ത് 63,921 വോട്ടുകൾ നേടി. 9,578 വോട്ട് ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് സ്ഥാനാർഥി കെ.പി.എ മജീദ് വിജയിച്ചത്. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ യു.ഡി.എഫിന്റെ ലീഡ് മുപ്പതിനായിരത്തിന് മുകളിലാണ്. 

വി​ക​സ​ന​ത്തി​ന് ശ​ക്തി പ​ക​രും -പി.​എം.​എ സ​മീ​ർ

തി​രൂ​ര​ങ്ങാ​ടി​യു​ടെ മ​തേ​ത​ര മ​ന​സ് എ​ന്നും മു​സ് ലിം ​ലീ​ഗി​നോ​ടൊ​പ്പ​മാ​ണ്. മ​ണ്ഡ​ല​ത്തി​ന്റെ വി​ക​സ​ന​ത്തി​ന് ശ​ക്തി പ​ക​രും. ഐ.​ഐ.​എ​സ്.​ടി വി​ദ്യാ​ഭ്യാ​സ സ​മു​ച്ച​യ പ​ദ്ധ​തി പൂ​ർ​ത്തീ​ക​ര​ണം, ഡി.​ഇ.​എ​ഡ് സെൻറ​റി​ന് സ്വ​ന്തം കെ​ട്ടി​ട​വും കാ​മ്പ​സ് സൗ​ക​ര്യ​ങ്ങ​ളും, പ്ലാ​ന​റ്റേ​റി​യം പ​ദ്ധ​തി​യു​ടെ പൂ​ർ​ത്തീ​ക​ര​ണം, ടൂ​റി​സം പ​ദ്ധ​തി​ക​ളു​ടെ വി​പു​ലീ​ക​ര​ണം തു​ട​ങ്ങി​യ​വ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തോ​ടൊ​പ്പം ഭാ​വ​നാ​ത്മ​ക​മാ​യ വി​വി​ധ പ​ദ്ധ​തി​ക​ളും കൊ​ണ്ടു​വ​രും.

സ്വ​പ്ന​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്കും -അ​ജി​ത് കൊ​ളാ​ടി

ച​രി​ത്രം ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന ഭൂ​മി​യാ​ണ് തി​രൂ​ര​ങ്ങാ​ടി മ​ണ്ഡ​ലം. ഒ​രു പാ​ട് വി​ക​സ​ന നേ​ട്ട​ങ്ങ​ൾ വ​രാ​നു​ള്ള ഇ​ട​മാ​ണി​ത്. ക​ട​ലും പു​ഴ​യും കാ​യ​ലും സം​ഗ​മി​ക്കു​ന്ന മ​ണ്ഡ​ല​ത്തെ ടൂ​റി​സ​ത്തി​ന്റെ പ​റു​ദീ​സ​യാ​ക്കാം. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യെ ജി​ല്ല ആ​ശു​പ​ത്രി​യാ​ക്കി മാ​റ്റ​ണം. ചെ​മ്മാ​ട് ടൗ​ണി​ലെ ഗ​താ​ഗ​ത കു​രു​ക്ക് ഒ​ഴി​വാ​ക്ക​ണം. പ​ര​പ്പ​ന​ങ്ങാ​ടി​യി​ൽ സൗ​ക​ര്യ​പ്ര​ദ​മാ​യ ബ​സ് സ്റ്റാ​ന്റു​ണ്ടാ​ക​ണം.

Tags:    
News Summary - Tight Contest in Tirurangadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.