മലപ്പുറത്ത് ടാപ്പിങ് തൊഴിലാളിയെ കടുവ കടിച്ചുകൊന്നു

കാ​ളി​കാ​വ് (മ​ല​പ്പു​റം): കാ​ളി​കാ​വി​ന് സ​മീ​പം അ​ട​ക്കാ​ക്കു​ണ്ടി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ടാ​പ്പി​ങ് തൊ​ഴി​ലാ​ളി കൊ​ല്ല​പ്പെ​ട്ടു. ക​ല്ലാ​മൂ​ല ക​ള​പ്പ​റ​മ്പി​ൽ അ​ബ്ദു​ൽ ഗ​ഫൂ​റാ​ണ് (44) മ​രി​ച്ച​ത്. അ​ട​ക്കാ​ക്കു​ണ്ട് റാ​വു​ത്ത​ൻ​കാ​ട്ടി​ൽ റ​ബ​ർ ടാ​പ്പി​ങ്ങി​നി​ടെ വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ഓ​ട​ക്ക​ൽ ന​സീ​റി​ന്‍റെ റ​ബ​ർ തോ​ട്ട​ത്തി​ൽ ടാ​പ്പി​ങ്​ ന​ട​ത്തു​ന്ന​തി​നി​ടെ പി​റ​കു വ​ശ​ത്തു​കൂ​ടി​യെ​ത്തി​യ ക​ടു​വ ഗ​ഫൂ​റി​നെ ക​ടി​ച്ച് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നെ​ന്ന് കൂ​ടെ ടാ​പ്പി​ങ്​ ന​ട​ത്തി​യി​രു​ന്ന കൊ​ക്ക​ർ​ണി സ​മ​ദ് പ​റ​ഞ്ഞു. തോ​ട്ട​ത്തി​ന് 500 മീ​റ്റ​ർ അ​ക​ലെ​നി​ന്ന് ക​ടി​ച്ച് കീ​റി​യ നി​ല​യി​ൽ രാ​വി​ലെ എ​ട്ടോ​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു.

ശ​രീ​ര​ത്തി​ന്‍റെ പി​ൻ​ഭാ​ഗ​ത്താ​ണ് മു​റി​വു​ക​ളു​ള്ള​ത്. സൈ​ല​ന്‍റ്​ വാ​ലി വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന ഈ ​പ്ര​ദേ​ശ​ത്ത് ക​ടു​വ​യു​ടെ സാ​ന്നി​ധ്യ​മു​ണ്ട്. മു​മ്പ് പ​ല ത​വ​ണ ഇ​വി​ടെ ക​ടു​വ​ക​ൾ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ ആ​ക്ര​മി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ക​ല്ലാ​മൂ​ല ജു​മാ മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ഖ​ബ​റ​ട​ക്കും.

അ​ബ്ദു​ൽ ഗ​ഫൂ​റി​ന്റെ ഭാ​ര്യ: ഹ​ന്ന​ത്ത്. മ​ക്ക​ൾ: ഹൈ​ഫ (പു​ല്ല​ങ്കോ​ട് ഗ​വ. ഹൈ​സ്കൂ​ൾ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി), അ​സാ മെ​ഹ്റി​ൻ (ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി), ഹ​സാ​ൻ ഗ​ഫൂ​ർ (ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി ജി.​എ​ൽ.​പി.​എ​സ് ക​ല്ലാ​മൂ​ല)

വനത്തോടു ചേര്‍ന്നുള്ള തോട്ടത്തില്‍ ടാപ്പിങ് നടത്തുന്നതിനിടെയായിരുന്നു കടുവയുടെ ആക്രമണം. സംഭവം അറിഞ്ഞ് പൊലീസും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സ്ഥലത്ത് നാട്ടുകാർ പ്രതിഷേധിച്ചു. സൗത്ത് ഡിഫ്ഒ ധനിത് ലാൽ സ്ഥലത്ത് എത്തിയിട്ടുണ്ട്.

ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘം ഉടൻ കാളിക്കാവിൽ എത്തും. സ്ഥലത്ത് ക്യാമറയും കൂടും സ്ഥാപിക്കും. കുങ്കിയാനകളെ ഉൾപ്പെടെ എത്തിച്ച് വിശദമായ പരിശോധന നടത്താനാണ് തീരുമാനം. 

Tags:    
News Summary - Tiger kills tapping worker in Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.