നയപ്രഖ്യാപനത്തിൽ നിന്ന് ഒഴിവാക്കിയത് അർധ സത്യങ്ങളും വാസ്തവ വിരുദ്ധമായ കാര്യങ്ങളും; വിശദീകരണവുമായി ലോക്ഭവൻ

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിൽ നിന്ന് ഒഴിവാക്കിയത് അർധ സത്യങ്ങളും വാസ്തവ വിരുദ്ധമായ കാര്യങ്ങളുമെന്ന് വിശദീകരണവുമായി ലോക്ഭവൻ. ഇതുസംബന്ധിച്ച് സഭയിൽ മുഖ്യമന്ത്രി നടത്തിയ പ്രതികരണത്തിനുള്ള മറുപടിയായാണ് ലോക്ഭവൻ നിലപാട് വ്യക്തമാക്കിയത്.

അർധ സത്യങ്ങൾ നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടില്‍ നിന്ന് ഒഴിവാക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ലോക്ഭവൻ കേന്ദ്രങ്ങൾ പറയുന്നു. ഇതിന് അനുസൃതമായി ഗവര്‍ണര്‍ക്ക് യുക്തമെന്ന് തോന്നുന്ന ഭേദഗതികളോടെ നയപ്രഖ്യാപന പ്രസംഗം തയാറാക്കി വായിക്കാമെന്നായിരുന്നു സർക്കാറിന്റെ പ്രതികരണം. ലോക്ഭവൻ നിർദേശിച്ച ഭേദഗതികളോടെ പ്രസംഗം വീണ്ടും അയച്ചുനൽകാമെന്ന സൂചനയും നൽകി.

എന്നാല്‍, തിങ്കളാഴ്ച രാത്രി 12 മണിക്ക് ശേഷമാണ് ഭേദഗതികൾ വരുത്താതെ അതേ പ്രസംഗം ലോക്ഭവനിലേക്ക് മടക്കിയയച്ചത്. കോഴിക്കോട് നിന്ന് വൈകി തിരുവനന്തപുരത്ത് എത്തിയ ഗവര്‍ണര്‍ താൻ നിർദേശിച്ചതും, സര്‍ക്കാര്‍ അംഗീകരിച്ചതായി ആദ്യം അറിയിക്കുകയും ചെയ്ത നയപ്രഖ്യാപന പ്രസംഗമാണ് സഭയിൽ വായിച്ചത്.

 ഗ​വ​ർ​ണ​ർ വി​ട്ട ഭാ​ഗ​ങ്ങ​ൾ: ഖ​ണ്ഡി​ക 12

‘ഇ​ത്ത​രം സാ​മൂ​ഹി​ക​വും സ്ഥാ​പ​ന​പ​ര​വു​മാ​യ നേ​ട്ട​ങ്ങ​ള്‍ കൈ​വ​രി​ച്ചി​ട്ടും, ധ​ന​കാ​ര്യ ഫെ​ഡ​റ​ലി​സ​ത്തി​ന്റെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ത​ത്ത്വങ്ങ​ളെ ദു​ര്‍ബ​ല​പ്പെ​ടു​ത്തു​ന്ന യൂ​നി​യ​ന്‍ ഗ​വ​ണ്‍മെ​ന്റി​ന്റെ തു​ട​ര്‍ച്ച​യാ​യ പ്ര​തി​കൂ​ല ന​ട​പ​ടി​ക​ളു​ടെ ഫ​ല​മാ​യി കേ​ര​ളം ഗു​രു​ത​ര​മാ​യ സാ​മ്പ​ത്തി​ക ഞെ​രു​ക്കം നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്’.

ഖ​ണ്ഡി​ക 15

‘സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ള്‍ പാ​സാ​ക്കി​യ ബി​ല്ലു​ക​ള്‍ ദീ​ര്‍ഘ​കാ​ല​മാ​യി കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. ഈ ​വി​ഷ​യ​ങ്ങ​ളി​ല്‍ എ​ന്റെ സ​ര്‍ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും അ​വ ഒ​രു ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന് റ​ഫ​ര്‍ ചെ​യ്തി​രി​ക്കു​ക​യു​മാ​ണ്’.

ഖ​ണ്ഡി​ക 16ൽ ​കൂ​ട്ടി​ച്ചേ​ർ​ത്തത്

‘നി​കു​തി വി​ഹി​ത​വും ധ​ന​കാ​ര്യ ക​മീ​ഷ​ന്‍ ഗ്രാ​ന്റു​ക​ളും സം​സ്ഥാ​ന​ങ്ങ​ളു​ടെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ളാ​കു​ന്ന​തും, ഔ​ദാ​ര്യ​മ​ല്ലാ​ത്ത​തും, ഈ ​ചു​മ​ത​ല ഏ​ല്‍പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് മേ​ലു​ള്ള ഏ​തൊ​രു സ​മ്മ​ർ​ദ​വും ഫെ​ഡ​റ​ല്‍ ത​ത്ത്വങ്ങ​ളെ ദു​ർ​ബ​ല​പ്പെ​ടു​ന്ന​തു​മാ​ണ്’ എ​ന്ന പ്ര​സം​ഗ വാ​ച​ക​ത്തി​നൊ​പ്പം​ ‘എ​ന്റെ സ​ര്‍ക്കാ​ര്‍ ക​രു​തു​ന്നു’ എ​ന്ന് ഗ​വ​ര്‍ണ​ര്‍ കൂ​ട്ടി​ച്ചേ​ർ​ത്ത് വാ​യി​ക്കു​ക​യാ​യി​രു​ന്നു.

നയപ്രഖ്യാപനത്തിൽ ഇടപെട്ട് ഗവർണർ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിന്റെ അവസാന നിയമസഭാ സമ്മേളനത്തിന്‍റെ ആദ്യദിനം സഭയിൽ അസാധാരണവും നാടകീയവുമായ നടപടികൾ. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനത്തിൽ ഒഴിവാക്കിയും കൂട്ടിച്ചേർത്തും ഗവർണർ രാജേന്ദ്ര ആർലേക്കറുടെ പ്രസംഗം.

പിന്നാലെ ഗവർണറുടെ നടപടിക്കെതിരെ പരോക്ഷ വിമർശനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, വിഷയം സഭയുടെ ശ്രദ്ധയിൽകൊണ്ടുവന്നു. മന്ത്രിസഭ അംഗീകരിച്ചത് ആധികാരിക നയപ്രഖ്യാപന പ്രസംഗമായി അംഗീകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു. ഗവർണർ വിട്ട ഭാഗങ്ങൾ ചേർത്തും കൂട്ടിച്ചേർത്തവ ഒഴിവാക്കിയും മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം ആധികാരിക രേഖയായി അംഗീകരിച്ച് സ്പീക്കറുടെ റൂളിങ്.

കേന്ദ്രസർക്കാറിനും ബില്ലുകൾ തടഞ്ഞുവെച്ച ഗവർണറുടെ നടപടിക്കും എതിരായ പരാമർശങ്ങളാണ് ഗവർണർ വായിക്കാതെ വിട്ടത്. കേന്ദ്രസർക്കാറിനെതിരായ മറ്റൊരു പരാമർശത്തിൽ കൂട്ടിച്ചേർക്കൽ വരുത്തിയാണ് ഗവർണർ വായിച്ചത്. പ്രസംഗത്തിലെ 12, 15 ഖണ്ഡികകൾ ഗവർണർ വായിക്കാതെ വിട്ടപ്പോൾ 16ാം ഖണ്ഡികയിലാണ് കൂട്ടിച്ചേർത്തത്. ഒരു മണിക്കൂറും 49 മിനിറ്റും നീണ്ട പ്രസംഗം പൂർത്തിയാക്കി ഗവർണർ മടങ്ങിയതിന് പിന്നാലെ മുഖ്യമന്ത്രി എഴുന്നേറ്റ് ഗവർണറുടെ നടപടി സഭയുടെ ശ്രദ്ധയിൽകൊണ്ടുവന്നു.

ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ ചില കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകളും വരുത്തിയത് അംഗങ്ങളുടെയും ചെയറിന്റെയും ശ്രദ്ധയില്‍പ്പെടുത്തുന്നുവെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രി തുടങ്ങിയത്.

‘മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിലെ ഖണ്ഡിക 12, 15, 16 എന്നിവയില്‍ ഗവര്‍ണറുടെ പ്രസംഗത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുയിട്ടുണ്ട്. ഭരണഘടനയുടെ അന്തഃസത്തക്കും സഭയുടെ കീഴ്‌വഴക്കങ്ങള്‍ക്കും അനുസൃതമായി മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗമാണ് നിലനില്‍ക്കുന്നത്.

സർക്കാറിന്റെ നയപ്രഖ്യാപനമാണ് ഗവര്‍ണര്‍ സഭയില്‍ നടത്തുന്നത് എന്നതിനാല്‍ മന്ത്രിസഭ അംഗീകരിച്ച 12, 15, 16 ഖണ്ഡികകള്‍ അതേപടി നിലനില്‍ക്കുന്നതാണ്. ഇക്കാര്യം സംബന്ധിച്ച് ചെയറില്‍ നിന്ന് നിരവധി തവണ റൂളിങ് ഉണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം ആധികാരിക പ്രസംഗമായി അംഗീകരിക്കണമെന്ന് ചെയറിനോട് അഭ്യർഥിക്കുകയും പിന്നാലെ മുൻകാല റൂളിങുകൾ ചൂണ്ടിക്കാട്ടി സ്പീക്കർ അംഗീകരിക്കുകയുമായിരുന്നു. 

Tags:    
News Summary - Kerala Governor issues explanation for omission of parts of policy statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.