കണ്ണൂർ: സ്വാമി വിവേകാനന്ദൻ കേരളത്തെ ഭ്രാന്താലയം എന്നാണ് വിളിച്ചതെന്നും ഇന്നത്തെ കേരളത്തിന്റെ സ്ഥിതി കാണുമ്പോൾ നട്ട പ്രാന്താലയം എന്നു വിളിക്കാനാണ് തോന്നുന്നതെന്നും കഥാകൃത്ത് ടി. പത്മനാഭൻ. പെരുന്നയിലെയും കണിച്ചുകുളങ്ങരയിലെയും രണ്ടു ഗുരുദേവന്മാരുണ്ടല്ലോ അവർ ചെയ്യുന്നത് എന്താണെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പരിഹസിച്ചു. കെ.എസ്.എസ്.പി.എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചെത്തരുത്, വിൽക്കരുത്, കുടിക്കരുത്, ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന് പറഞ്ഞത് ശ്രീനാരായണ ഗുരുവാണ്. ലോകാരാധ്യനാണ് ഗുരുദേവൻ. ഗുരു നേതൃത്വം നൽകിയ യോഗത്തിന്റെ തലപ്പത്ത് ഇന്ന് ഇരിക്കുന്നത് അബ്കാരികളാണ്. ഒരാൾ എത്ര ഉന്നതനായാലും പേരിനൊപ്പം ജാതി പറഞ്ഞിരുന്നില്ല. ഒരു വയസ്സ് പ്രായമായ പെൺകുട്ടിയുടെ പേരിന്റെ പിറകിൽപോലും ജാതി പറയുന്ന കാലമാണിത്. ഒരു പ്രമുഖ വിപ്ലവ പാർട്ടിയിലെ ഉന്നതയായ വനിതാ നേതാവിന്റെ കുട്ടിയുടെ പേരിനൊപ്പം ജാതി വരുന്നുവെന്നും ടി. പത്മനാഭൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.