ഡ്രോൺ നിരീക്ഷണത്തിൽ കടുവയെ കണ്ടെത്തി

കോന്നി: ഡ്രോൺ നിരീക്ഷണത്തിൽ കടുവയെ കണ്ടെത്തി. പ്ലാ​േൻറഷൻ കോർപറേഷ​​െൻറ കടുവ അള്ള് ഭാഗത്ത് വിശ്രമിക്കുന്ന കടുവയുടെ ദൃശ്യമാണ് ആകാശ കാമറയിൽ പതിഞ്ഞത്. വെള്ളിയാഴ്ച പഞ്ചായത്തിൽ ചേർന്ന അവലോകന യോഗത്തിൽ അടൂർ ഡിവൈ.എസ്.പി ജവഹർ ജനാർദന​​െൻറ നിർദേശപ്രകാരമാണ് വെള്ളിയാഴ് വൈകീട്ട് പ്ലാ​േൻറഷൻ ഭാഗത്ത് കടുവയുടെ സാന്നിധ്യം കണ്ട മേഖലകളിൽ നിരീക്ഷണ കാമറ പറത്തി കടുവയുടെ ദൃശ്യങ്ങൾ പകർത്തിയത്.

ഇതിനുപുറമെ ദൈനംദിനം കടുവയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ നിലവിൽ സ്ഥാപിച്ചിട്ടുള്ള നാലു കാമറകൾക്ക് പുറമേ 20 കാമറകൾകൂടി സ്ഥാപിച്ചു. കടുവയെ പിടിക്കാൻ പ്ലാ​േൻറഷ​​െൻറ പുള്ളിപ്പാറമല ഭാഗത്തും. പ്ലാ​േൻറഷ​​െൻറ കാൻറീൻ ഭാഗത്തും സ്ഥാപിച്ച കൂടുകൾക്ക് പുറമേ രണ്ടു കൂടുകൾകൂടി സ്ഥാപിക്കും കൂടാതെ കേരളത്തി​​െൻറ വിവിധ മേഖലകളിൽ തോക്കുകൾ ഉപയോഗിക്കാൻ പരിശീലനം നേടിയ വനംവകുപ്പ് ഉദ്യോഗസ്ഥരെയും തണ്ണിത്തോട്ടിലേക്ക് നിയോഗിക്കുന്നതിനൊപ്പം 30 തോക്കും ഇവിടെ എത്തിക്കുമെന്ന് മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

Tags:    
News Summary - Tiger found in drown camera-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.