പുൽപള്ളി: പത്തു ദിവസമായി പുൽപള്ളിയെ വിറപ്പിച്ച കടുവ ഒടുവിൽ കൂട്ടിൽ. വനം വകുപ്പ് തൂപ്ര ഭാഗത്തു സ്ഥാപിച്ച കൂട്ടിൽ വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് കടുവ കുടുങ്ങിയത്.
കടുവയെ പിടികൂടാനായി അഞ്ചു കൂടുകൾ സ്ഥാപിച്ചിരുന്നു. അമരക്കുനി, തൂപ്ര, ദേവർഗദ്ദ, ഊട്ടിക്കവല പ്രദേശങ്ങളെയാണ് കടുവ ഭീതിയിലാക്കിയത്. രാത്രി ജനവാസ മേഖലയിൽ കടുവയെ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കടുവ കൂട്ടിൽ കയറിയത്. കഴിഞ്ഞദിവസം കൂട്ടിനടുത്തു വരെ വന്ന കടുവ കൂട് നേരത്തെ തന്നെ അടഞ്ഞുപോയതിനാൽ തലനാരിഴക്കാണു കൂട്ടിലാകാതെ കടന്നുകളഞ്ഞത്. തുടർന്ന് ആട്ടിൻകൂടിന്റെ അതേ മാതൃകയിൽ തൂപ്രയിൽ വനംവകുപ്പ് കൂടൊരുക്കി.
ഇതിലാണ് ഒടുവിൽ കടുവ കുടുങ്ങിയത്. കടുവ അവശനിലയിലാണ്. പത്തുദിവസത്തിനകം ഒട്ടേറെപ്പേരുടെ ആടുകളെയാണ് കടുവ കൊന്നത്. വെള്ളിയാഴ്ച കടുവയെ കുപ്പാടിയിലെ വനംവകുപ്പിന്റെ കേന്ദ്രത്തിലേക്ക് മാറ്റും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.