വാൽപ്പാറയിൽ കുട്ടി​െയ കടിച്ചു​​െകാന്ന പുലിയെ പിടികൂടി

അതിരപ്പിള്ളി: വാൽപാറയില്‍ നാലുവയസ്സുകാരനെ ആക്രമിച്ചു കൊല്ലുകയും ഒരാഴ്ചയായി പ്രദേശവാസികളെ ഭീതിയിലാക്കുകയും ചെയ്ത പുള്ളിപ്പുലി കെണിയില്‍ കുടുങ്ങി. ഒമ്പത്​ വയസ്സുള്ള ആണ്‍പുലിയാണ് കുടുങ്ങിയതെന്ന് വനപാലകര്‍ പറഞ്ഞു. ബുധനാഴ്ച പുലർച്ച അഞ്ച്​ മണിയോടെയാണ്​ നടുമല എസ്​േ​റ്ററ്റില്‍ വനപാലകര്‍ സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങിയത്. ഉടൻ തൊഴിലാളികള്‍ വനപാലകരെ വിവരം അറിയിച്ചു.

ആളുകള്‍ തടിച്ചുകൂടിയതോടെ പുലി അക്രമാസക്തനായി. 11 മണിയോടെ വാൽപാറ റേഞ്ച് ഓഫിസര്‍ ശേഖര​​​െൻറ നേതൃത്വത്തില്‍ എത്തിയ വനപാലകര്‍ പുലിയെ കാട്ടില്‍ ഉപേക്ഷിക്കാൻ ശ്രമം തുടങ്ങി. രണ്ടുഡോസ്​ മരുന്ന്​ മയക്കുവെടി വെച്ചിട്ടും മയങ്ങാതായതോടെ പുലിയെ കൂടോടെ വാഹനത്തിൽ കൊണ്ടുപോയി. പറമ്പിക്കുളത്തിന് സമീപം ടോപ്പ് സ്​റ്റീപ്പ് ഭാഗത്ത് ഉച്ചക്ക്​ രണ്ട്​ മണിയോടെ തുറന്നുവിട്ടു. 

പുലി വലയിലായത്​ തോട്ടം മേഖലക്ക്​ ചെറിയൊരു ആശ്വാസമായി. എന്നാല്‍ ആളെ കൊന്ന പുലി ഇതാണെന്ന് ഉറപ്പില്ല. ദേശീയ കടുവ സംരക്ഷണകേന്ദ്രത്തി​​​െൻറ മേഖലയില്‍ പെടുന്ന സ്ഥലമാണ് വാൽപാറ. ഇവിടെ വേറെയും പുലികള്‍ കാണാനുള്ള സാധ്യതയേറെയാണ്. എന്നാല്‍ കാട്ടില്‍ ഉപേക്ഷിച്ച പുലി വീണ്ടും തിരിച്ചു വരുമോയെന്ന ഭയവും പ്രദേശവാസികൾക്കുണ്ട്. 

കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് ഝാര്‍ഖണ്ഡ്​ സ്വദേശിയായ മുഷറഫ് അലിയുടെ നാലു വയസ്സുകാരന്‍ മകൻ സൈഫുല്ലയെ പുലി വീടിന് സമീപത്തുനിന്ന് കടിച്ചെടുത്ത് കാട്ടിലേക്ക് പാഞ്ഞത്​. രാത്രി എട്ടോടെ തേയിലച്ചെടികള്‍ക്കിടയില്‍നിന്ന് കുട്ടിയുടെ മൃതദേഹം കിട്ടി. ഇതോടെ പ്രദേശത്ത് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. മൃതദേഹം ആശുപത്രിയില്‍നിന്ന് ഏറ്റുവാങ്ങാതെ ജനങ്ങള്‍ പ്രതിഷേധിച്ചിരുന്നു. രണ്ടു ദിവസം കഴിയും മുമ്പ്​ ഒരാള്‍ കരടിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ വാൽപാറ വന്യജീവി ഭീതിയിലായിരുന്നു. രാത്രിയില്‍ ആരും പുറത്തിറങ്ങാതായി. തോട്ടം മേഖലയില്‍ പണിക്കിറങ്ങാനും തൊഴിലാളികള്‍ക്ക് ഭീതിയായിരുന്നു.

Tags:    
News Summary - Tiger Caught By Forest Officers - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.