(പ്രതീകാത്മക ചിത്രം )

പാലക്കാട്ട് ജനവാസ മേഖലയിൽ പുലിയിറങ്ങി; പി.ടി 7നെ മയക്കുവെടി വെക്കും

പാലക്കാട്: മണ്ണാർക്കാടിൽ ജനവാസ മേഖലയിൽ പുലിയിറങ്ങി. തത്തേങ്ങലം ചേരംകുളം ഇരുമ്പുപാലത്തിന് സമീപത്താണ് പുലിയെയും രണ്ട് കുഞ്ഞുങ്ങളെയും നാട്ടുകാർ കണ്ടത്.

കാർ യാത്രികരാണ് പുലിയെ കണ്ടത്. ഇതോടെ, പ്രദേശത്ത് വനം വകുപ്പ് ആർ.ആർ.ടി സംഘം തിരച്ചിൽ നടത്തി.

കഴിഞ്ഞ മാസവും ജനവാസ മേഖലയിൽ പുലിയെ കണ്ടെത്തിയിരുന്നു. അന്ന് വനംവകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും പിടികൂടാനായിരുന്നില്ല.

അതേസമയം, പാലക്കാട് ധോണി സെന്‍റ് തോമസ് നഗറിലെ ജനവാസ മേഖലയിലിറങ്ങിയ പി.ടി 7 എന്ന കാട്ടാനയെ വെള്ളിയാഴ്ച മയക്കുവെടി വെക്കും. കാട്ടാനയെ തളയ്ക്കാൻ പ്രത്യേക സംഘം ബുധനാഴ്ച രാത്രി സ്ഥലത്തെത്തും.

കാട്ടാനായെ പിടികൂടാൻ വൈകുന്നുവെന്ന് ആരോപിച്ച് നാല് പഞ്ചായത്തുകളിൽ ഇന്ന് ബി.ജെ.പി ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Tags:    
News Summary - tiger came down in the residential area of ​​Palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.