ചെക്ക് കേസ് സി.പി.എം ഗൂഢാലോചനയെന്ന ശ്രീധരൻപിള്ളയുടെ അഭിപ്രായം ശരിയല്ല -തുഷാർ വെള്ളാപ്പള്ളി

ആലുവ: കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ സി.പി.എം ഗൂഢാലോചനയുണ്ടെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡൻറി​െൻറ അഭിപ്രായം ശ രിയല്ലെന്ന് ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. ദുബൈയിൽനിന്ന്​ ആലുവയിലെത്തി അദ്വൈതാശ്രമത്തിലെ പ്രാർഥനക് കുശേഷം പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രസർക്കാറിന് ക ത്ത് നൽകിയിരുന്നു. യൂസഫലി, മാതാ അമൃതാനന്ദമയീദേവി, കേന്ദ്രമന്ത്രി വി. മുരളീധരൻ, പ്രവാസി സംഘടനകൾ എന്നിവരെല്ലാം സ ഹായിച്ചു. കെ.എം.സി.സിയെയും നാസിൽ അബ്​ദുല്ല പഠിച്ചിരുന്ന കോളജിലെ പൂർവവിദ്യാർഥി സംഘടനയെയും തെറ്റിദ്ധരിപ്പിച്ചി രുന്നു. സത്യം തിരിച്ചറിഞ്ഞപ്പോൾ കൂടുതൽ സഹായിച്ചത് അവരാണ്.

ബി.ഡി.ജെ.എസ് നേതാവ് എന്ന നിലയിലല്ല, എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡൻറ് എന്ന നിലയിലാണ് മുഖ്യമന്ത്രി തനിക്കുവേണ്ടി ഇടപെട്ടത്. പാലാ ഉപതെരഞ്ഞെടുപ്പിൽ തങ്ങൾ എൻ.ഡി.എക്കൊപ്പമാണ്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി എന്ന നിലയിലാണ് വെള്ളാപ്പള്ളി നടേശൻ ഉപതെരഞ്ഞെടുപ്പ് നിലപാട് വ്യക്തമാക്കിയത്.

തനിക്കൊപ്പം നേരത്തേ ഉണ്ടായിരുന്നയാളുടെ സഹായത്തോടെയാണ് നാസിൽ കെണിയൊരുക്കിയത്. ഇവർക്കെതിരെ തുടർനടപടികൾക്ക്​ അടുത്ത ദിവസം വീണ്ടും ദുബൈയിൽ പോകും. രണ്ടുമാസം മുമ്പ് ഒരു സ്ത്രീ ഉൾപ്പെടെ രണ്ടുപേർ ഫോണിൽ വിളിച്ച് ദുബൈയിലെ ത​​െൻറ സ്ഥലം വിൽക്കുന്നുണ്ടോയെന്ന് ചോദിക്കുകയും നല്ല വില ലഭിക്കുമെന്നറിഞ്ഞപ്പോൾ സമ്മതിക്കുകയും ചെയ്തിരുന്നു. അവിടെ എത്തിയശേഷം 19 കോടി രൂപയുടെ കേസുണ്ടെന്ന് പറഞ്ഞ് ദുബൈ സി.ഐ.ഡി സ്​റ്റേഷനിലേക്ക് കൊണ്ടുപോയി.

തുടർന്ന്​ 20 കോടി തന്നില്ലെങ്കിൽ 20 വർഷം ജയിലിൽ കിടത്തുമെന്ന് ഭീഷണിപ്പെടുത്തി നാസിലി​െൻറ ഫോൺകാൾ വന്നു. 14 വർഷം മുമ്പ് താൻ പാർട്​ണറായിട്ടുള്ള ദുബൈയിയിലെ നിർമാണക്കമ്പനിയിൽ ഉപകരാറുകാരനാണ് നാസിൽ. കരാറിനുള്ള പണം അദ്ദേഹം കൈപറ്റിയിരുന്നതാണ്. 12 വർഷം മുമ്പുള്ള നിയമസാധുതയില്ലാത്ത ചെക്ക് മറ്റൊരാളിൽനിന്ന്​ അഞ്ച് ലക്ഷം രൂപ നൽകി സമ്പാദിച്ചാണ് നാസിൽ കേസിന് ഉപയോഗിച്ചത്. പഴയ ചെക്കാണെന്നും പാർട്ണർ ഒപ്പിടേണ്ടതുണ്ടെന്നതും ബോധ്യപ്പെടുത്തിയതോടെ കോടതി ജാമ്യം അനുവദിച്ചു. നാസിൽ സത്യം വെളിപ്പെടുത്തിയാൽ കേസിൽനിന്ന്​ പിൻവാങ്ങുമെന്നും തുഷാർ പറഞ്ഞു.

എസ്.എൻ.ഡി.പി യോഗം പ്രസിഡൻറ് ഡോ. എം.എൻ. സോമൻ, അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്, ബി.ഡി.ജെ.എസ് നേതാക്കൾ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

'തുഷാർ വെള്ളാപ്പള്ളിക്കെതിരെ നടന്ന കള്ളക്കളികളെ നേരിടാൻ ശ്രീനാരായണീയർ ഒറ്റക്കെട്ടായി രംഗത്തിറങ്ങും'
ആലുവ: പണം തട്ടിയെടുക്കുന്നതിന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്കെതിരെ നടന്ന കള്ളക്കളികളെ നേരിടാൻ ശ്രീനാരായണീയർ ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്ന് യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ പറഞ്ഞു. തുഷാർ വെള്ളാപ്പള്ളിക്ക് ആലുവ അദ്വൈതാശ്രമം ഗ്രൗണ്ടിൽ നൽകിയ ജനകീയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിവേഗം ഈ കള്ളക്കേസിൽ നിന്ന് തുഷാറിന് മുക്തനാകാൻ കഴിഞ്ഞത് ഗുരു കൂടെയുണ്ടെന്നതിന് തെളിവാണ്. മാദ്ധ്യമങ്ങളാലും സോഷ്യൽ മീഡിയയിലൂടെയും ക്രൂശിക്കുകയായിരുന്നു തുഷാറിനെയെന്നും ഡോ. എം.എൻ.സോമൻ പറഞ്ഞു.

യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. യോഗം കൗൺസിലർ പി.ടി. മന്മഥൻ, കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണൻ, ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു എന്നിവർ സംസാരിച്ചു.

Tags:    
News Summary - thushar vellapally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.