വനിതാ മതിലിൽ പ​​െങ്കടുക്കുമെന്ന്​ തുഷാർ വെള്ളാപ്പള്ളി

തിരുവനന്തപുരം: പുതുവർഷത്തിൽ നിർമിക്കുന്ന വനിതാ മതിലിൽ പ​െങ്കടുക്കുമെന്ന്​ ബി.ഡി.ജെ.എസ്​ അധ്യക്ഷൻ തുഷാർ വെള് ളാപ്പള്ളി. വനിതാ മതിൽ ശബരിമലക്ക്​ എതിരല്ല. അയ്യപ്പജ്യോതിയോട്​ വിയോജിപ്പില്ലെന്നും തുഷാർ പറഞ്ഞു.

എൻ.ഡി.എയോ ബി.ജെ.പിയോ നടത്തുന്ന പരിപാടിയല്ല അയ്യപ്പ ജ്യോതി. എൻ.ഡി.എ നടത്തുന്ന പരിപാടിയിൽ മാത്രം പ​െങ്കടുത്താൽ മതിയെന്നാണ്​ ബി.ഡി.ജെ.എസ്​ തീരുമാനം. ശബരിമല കർമ്മസമിതി ബി.ജെ.പി പിന്തുണയോടെ നടത്തിയ അയ്യപ്പജ്യോതിയിൽ നിന്ന്​ എൻ.ഡി.എയുടെ ഘടകകക്ഷിയായ ബി.ഡി.ജെ.എസ്​ വിട്ടു നിന്നിരുന്നു. ഇത്​ വിവാദമായതിന്​ പിന്നാലെയാണ്​ വിഷയത്തിൽ പ്രതികരണവുമായി തുഷാർ രംഗത്തെത്തിയത്​.

Tags:    
News Summary - Thushar vellapalli on women wall-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.