ആമ്പല്ലൂര്‍: കനത്തമഴയില്‍ വീട് തകര്‍ന്ന് അച്ഛനും മകനും മരിച്ചു. അളഗപ്പനഗര്‍ എരിപ്പോട് കുറുപ്പംകുളത്തിന് സമീപം എരിപ്പോട് ചേനക്കാല അയ്യപ്പന് (72), മകന് ബാബു (40) എന്നിവരാണ് മരിച്ചത്. സംഭവസമയത്ത് ഇവര്‍ രണ്ടുപേരും മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളൂ.
വ്യാഴാഴ്ച രാത്രിയാണ് സംഭവം. വെള്ളിയാഴ്ച രാവിലെ അയല്‍വാസികളാണ് വീട് തകര്‍ന്നു കിടക്കുന്നത് കണ്ടത്. പഞ്ചായത്തംഗം ബൈജു അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പുതുക്കാട് അഗ്നിശനമസേനയും പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് വീടിെൻറ അവശിഷ്ടങ്ങള്‍ക്കിടയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അയ്യപ്പെൻറ മൃതദേഹം വീട്ടിനുള്ളിലും ബാബുവിേൻറത് വരാന്തയിലുമായിരുന്നു.
മണ്ണ് ഇഷ്ടികയില്‍ പണിത വീടിെൻറ ശ്യോചാവസ്ഥയും വീടിനു ചുറ്റും ഉണ്ടായ വെള്ളക്കെട്ടുമാണ് വീട് തകരാന്‍ കാരണമെന്ന് പറയുന്നു. അയ്യപ്പെൻറ ഭാര്യ തങ്ക കാക്കനാട്ടെ ശരണാലയത്തിലാണ്. സഹോദരി സിന്ധുവിെൻറ കളമശേരിയിലെ വീട്ടില്‍ നിന്ന് ബാബു രണ്ടു ദിവസം മുമ്പാണ് ഇവിടെയെത്തിയത്. ബാബുവിെൻറ ഭാര്യ ലതികയും മക്കളായ ഭവിനും ഭവ്യയും ലതികയുടെ ആമ്പല്ലൂരിലെ വീട്ടിലാണ് താമസം.
സി.ഐ എസ്.പി. സുധീരെൻറ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹങ്ങള്‍ കൊരട്ടി ക്രിമറ്റോറിയത്തില്‍ സംസ്കരിച്ചു. മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്, ജില്ല പൊലീസ് മേധാവി എം.കെ. പുഷ്കരന്, മുകുന്ദപുരം തഹസില്‍ദാര്‍ മധുസൂദനന്, ബി.ജെ.പി ജില്ല പ്രസിഡൻറ് എ. നാഗേഷ് എന്നിവര്‍ സംഭവസ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.