തൃശൂർ: പൂരപ്രേമികൾ കാത്തിരിക്കുന്നത് കുടമാറ്റത്തിെൻറ കൗതുക കാഴ്ചകള്‍ക്കായാണ്. ഇത്തവണയും ഏറെ പുതുമകളുമായി പാറമേക്കാവിെൻറയും തിരുവമ്പാടിയുടെയും അണിയറയില ് സ്പെഷല്‍ കുടകള്‍ ഒരുങ്ങുകയാണ്. പുല്‍വാമ ഭീകരാക്രമണത്തില്‍ മരണമടഞ്ഞ ധീരജവാന്മാര്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടുള്ള കുടയാണ് തിരുവമ്പാടിയുടെ സ്പെഷല്‍ കുടകളിലൊന്ന്.
ശില്പി അനില്‍ മുളങ്കുന്നത്തുകാവിെൻറ നേതൃത്വത്തില്‍ തിരുവമ്പാടി തട്ടക നിവാസികള്‍ ചേര്‍ന്നാണ് ഇന്ത്യയുടെ ഭൂപടത്തിന് നടുവില്‍ ജവാന് നില്ക്കുന്ന കുടകള്‍ തയ്യാറാക്കുന്നത്. ദശാവതാര കുടയാണ് തിരുവമ്പാടി വിഭാഗത്തിെൻറ മറ്റൊരു തുറുപ്പ്ചീട്ട്.
അമല്‍ സുജിയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയിലാണ് ദശാവതാരം, ശംഖ്ചക്രം, ഖദ, പത്മം എന്നീ സ്പെഷല്‍ കുടകള്‍ അണിയിച്ചൊരുക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.