തൃശൂർ-ചെന്നൈ-തൃശൂർ വാരാന്ത്യ സ്കാനിയ ആറു മുതൽ

തിരുവനന്തപുരം: തൃശൂരിൽനിന്ന്​ ചെന്നൈയിലേക്കും തിരിച്ചും മൾ‌ട്ടി ആക്സിൽ എ.സി സ്കാനിയ ബസ്​ പരീക്ഷണാർഥം വാരാന്ത്യ സർവിസ്​ നടത്തുമെന്ന്​ കെ.എസ്.ആർ.ടി.സി അറിയിച്ചു. ജനുവരി ആറുമുതൽ ഒരു മാസത്തേക്കാണ്​ സർവിസ്​. ചെന്നൈ കോയമ്പേട് ബസ് സ്റ്റാൻഡിൽനിന്ന്​ ജനുവരി ഏഴ്​, ഒമ്പത്​,14, 16, 21, 23, 28, 30, ഫെബ്രുവരി നാല്​, ആറ്​ തീയതികളിൽ (വെള്ളി, ഞായർ ദിവസങ്ങളിൽ) വൈകീട്ട്​ 6.30ന്​ തൃശൂരിലേക്കുള്ള സർവിസ് ആരംഭിക്കും. ജനുവരി ആറ്​, എട്ട്​ ,13 ,15, 20, 22, 27, 29, ഫെബ്രുവരി മൂന്ന്​, അഞ്ച്​ തീയതികളിൽ (വ്യാഴം, ശനി ദിവസങ്ങളിൽ) വൈകീട്ട് 5.30നാണ്​ തൃശൂരിൽനിന്ന്​ ചെന്നൈയിലേക്കുള്ള സർവിസ്​.

ചെന്നൈയിൽനിന്ന്​ തൃശൂരിലേക്ക് എല്ലാ പ്രധാന സ്ഥലങ്ങളിലും ബോർഡിങ്​ പോയന്‍റ്​ ഉണ്ടാകും. തൃശൂരിൽ നിന്നും പാലക്കാട് നിന്നും കണക്​ഷൻ സർവിസിൽ ടിക്കറ്റ് റിസർവ്​ ചെയ്യാനും തൃശൂർ, പാലക്കാട് ബസ് സ്റ്റേഷനുകളിൽ വിശ്രമിക്കാനും സൗകര്യം ഒരുക്കും. ഒരുമാസത്തിന്​ ശേഷം തുടർ സർവിസ് തീരുമാനിക്കും.  

Tags:    
News Summary - Thrissur-Chennai-Thrissur KSRTC weekend Scania Service in January 6th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.