വീട്ടുമുറ്റത്തെ മതിൽ ഇടിഞ്ഞുവീണ് മൂന്നു വയസ്സുകാരൻ മരിച്ചു

താനൂർ: താനൂരിൽ വീട്ടുമുറ്റത്തെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് മൂന്നു വയസ്സുകാരന് ദാരുണാന്ത്യം. കാരാട് മുനമ്പത്ത് പഴയ വിളപ്പിൽ ഫസലുവിന്റെ മകൻ ഫർഷിൻ ഇശൽ ആണ് മരിച്ചത്.

കഴിഞ്ഞദിവസം പെയ്ത കനത്ത മഴയെ തുടർന്ന് ബലക്ഷയം സംഭവിച്ച മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് അപകടം. കുട്ടിയെ ഉടൻ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഷെറീജ ഹഫ്സിയാണ് മാതാവ്. ഫാത്തിമ ജന്ന സഹോദരിയാണ്. വൈകീട്ട് നടക്കാവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

Tags:    
News Summary - Three-year-old boy died after the wall collapsed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.