കുളിക്കാനിറങ്ങിയ സഹോദരന്മാരും ബന്ധുവും കല്ലടയാറ്റില്‍ മുങ്ങിമരിച്ചു

അടൂര്‍: കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയ സഹോദരന്മാരും ബന്ധുവും ഒഴുക്കില്‍പെട്ട് മുങ്ങിമരിച്ചു. മൂവരും വിദ് യാര്‍ഥികളാണ്. മണ്ണടി ദളവ ജങ്ഷനില്‍ (കണ്ണന്തുണ്ടില്‍) വീട്ടില്‍ നാസറി​​െൻറയും സബീലയുടെയും മക്കളായ നാസിം (18), നിയ ാസ് (14), ബന്ധു പോരുവഴി അമ്പലത്തുംഭാഗം മാജിദ മന്‍സിലില്‍ നജീബി​​െൻറയും മാജിദയുടെയും മകന്‍ അജ്മല്‍ഷാ (16) എന്നിവരാണ ് മരിച്ചത്.

തിങ്കളാഴ്​ച ഉച്ചക്ക് 12ന് വീടിനുസമീപം മണ്ണടി തെങ്ങാമ്പുഴ കടവില്‍ കുളിക്കാനിറങ്ങിയ ഇവര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന മണ്ണടി തട്ടാരഴികത്ത് സാബുവി​​െൻറ മകന്‍ അജ്മല്‍ രക്ഷപ്പെട്ടു. കുളികഴിഞ്ഞ് മൂന്നുപേരും കരക്കുകയറിയെങ്കിലും പിന്നീട് അജ്മല്‍ഷായും നിയാസും വീണ്ടും ആറ്റിലിറങ്ങി. ഏറെ വൈകി ഇവരെ കാണാതെ തിരക്കി നാസിം ഇറങ്ങിയപ്പോള്‍ നിയാസും അജ്മല്‍ഷായും വെള്ളത്തില്‍ മുങ്ങിത്താഴുന്നതാണ് കണ്ടത്. ഉടന്‍ ആറ്റിലിറങ്ങിയ നാസിം രണ്ടുപേരെയും കരക്കെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ കയത്തില്‍ താഴുകയായിരുന്നു. കണ്ടുനിന്ന അജ്മല്‍ ബഹളം​െവച്ചതിനെ തുടര്‍ന്ന് ഓടിവന്ന നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

തിങ്കളാഴ്​ച രാവിലെ 10നാണ് ശാസ്താംനടയിലെ ബന്ധുവീട്ടില്‍നിന്ന്​ മൂന്നുപേരും മണ്ണടിയിലെത്തിയത്. നാസിമും നിയാസും കുളക്കട ഗവ. എച്ച്.എസ്.എസിലെ വിദ്യാര്‍ഥികളാണ്. അജ്മല്‍ഷാ പോരുവഴി ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥിയാണ്. അബ്​ദുല്‍ നസീം പ്ലസ്ടു പൂര്‍ത്തിയാക്കി ഫലത്തിന്​ കാത്തിരിക്കുകയായിരുന്നു. നിയാസ് ഹിഫ്‌ള് പൂര്‍ത്തിയാക്കി കഴിഞ്ഞദിവസമാണ് സനദ് നേടിയത്.

കഴിഞ്ഞദിവസങ്ങളില്‍ കനത്ത മഴ പെയ്തതിനാല്‍ ആറ്റില്‍ നല്ല ഒഴുക്കുണ്ടായിരുന്നു. നാസിമി​​െൻറയും നിയാസി​​െൻറയും മൃതദേഹങ്ങള്‍ മണ്ണടി മുസ്‌ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍ ഖബറടക്കി.


Tags:    
News Summary - Three Students Drown to Death - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.