മൂടാടി പഞ്ചായത്തിൽ വിജയിച്ച യു.ഡി.എഫിന്റെ എ.വി ഉസ്ന, നറുക്കെടുപ്പിലൂടെ ജയിച്ച പപ്പൻ മൂടാടി
കോഴിക്കോട്: 30 വർഷമായി ഇടത് കോട്ടയായി തുടരുന്ന കോഴിക്കോട് ജില്ലയിലെ മൂടാടി പഞ്ചായത്തിൽ അട്ടിമറി കുതിപ്പുമായി യു.ഡി.എഫ്. വോട്ടെണ്ണല്ലിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയപ്പോൾ, നറുക്കെടുപ്പിന്റെ ബലത്തിൽ യു.ഡി.എഫിലെ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ജയം. ഇതോടെ, പഞ്ചായത്തിലെ സീറ്റ് നില 10-10ൽ ഒപ്പമെത്തി. ഇനി, ഭരണസമിതിയെ നറുക്കെടുപ്പിലൂടെ നിശ്ചയിക്കും.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി എൽ.ഡി.എഫ് കുത്തകയാക്കിയ പഞ്ചായത്തിലാണ് മുസ്‍ലിം ലീഗും കോൺഗ്രസും ചേർന്ന് മികച്ച പ്രകടനം കാഴ്ചവെച്ചത്.
17ാം വാർഡിലാണ് യു.ഡി.എഫ്-എൽ.ഡി.എഫ് സ്ഥാനാർഥികൾ 505 വീതം വോട്ടുകൾ നേടി ഒപ്പത്തിനൊപ്പമെത്തിയത്. ഇതോടെ നറുക്കെടുപ്പിലൂടെ കോൺഗ്രസിന്റെ പപ്പൻ മൂടാടിയെ വിജയിയായി തെരഞ്ഞെടുക്കപ്പെട്ടു.
യു.ഡി.എഫ് വിജയികൾ: കെ.പി കരീം (വാർഡ് 1), അനസ് ആയടത്തിൽ (2), ഉസ്ന എ.വി (3), രൂപേഷ് കൂടത്തിൽ(7), മഞ്ജുള കെ.കെ (13), രമ്യ സുർജിത്ത് (14), പപ്പൻ മൂടാടി (17), സവിത രാമൻ വീട്ടിൽ (18), റൗസി ബഷീർ (19), സജ്ന പിരിശത്തിൽ (20).
എൽ.ഡി.എഫ് വിജയികൾ: അനസ് അണ്യാട്ട് (4ാം വാർഡ്), മിനി (5), ഭവാനി (6), സുനിത (8), സി.കെ ശ്രീകുമാർ (9), ലീല പി.കെ (10), ഒ. രഘുനാഥ് (11), എം.പി അഖില (12), ബീന ഗിരീഷ് (15), കെ. സത്യൻ (16),
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.